കൊച്ചി: പുതിയ അദ്ധ്യയന വർഷത്തിൽ ജില്ലയിൽ സർക്കാർ- എയ്ഡഡ് വിദ്യാലയങ്ങളിൽ പുതിയതായി ചേർന്നത് 4,780 കുട്ടികൾ. ജൂൺ അവസാനം വരെയുള്ള കണക്കു പ്രകാരം 913 കുട്ടികളാണ് ഈ വർഷം ഒന്നാം ക്ലാസിൽ മാത്രം പ്രവേശനം നേടിയത്.
എട്ടാം ക്ലാസിലേക്കാണ് ഇത്തവണ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പുതുതായി പ്രവേശനം നേടിയത് 1,288 പേർ. രണ്ടാംക്ലാസിൽ 676 കുട്ടികളാണ് അധികമായി എത്തിയത്. മൂന്നിൽ 578, നാലിൽ 464, അഞ്ചിൽ 223, ആറിൽ 207, ഏഴിൽ 424, ഒമ്പതിൽ 862, പത്തിൽ 98 കുട്ടികളും പുതുതായി പ്രവേശനം നേടി.
ജില്ലയിൽ എയ്ഡഡ് വിഭാഗത്തിൽ സെന്റ് തെരേസാസ് സി.ജി.എൽ.പിയിലാണ് ഒന്നാം ക്ലാസിൽ കൂടുതൽ വിദ്യാർത്ഥികൾ പ്രവേശനം നേടിയത്, 241 പേർ. സർക്കാർ വിദ്യാലയങ്ങളിൽ ഗവ. ജി.എൽ.പി.എസ് വളയൻചിറങ്ങരയിൽ 134 വിദ്യാർത്ഥികൾ ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടി.
ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പ്രവേശനം നേടിയത് ഞാറള്ളൂർ ബദ്ലഹേം ജി.എച്ച്.എസ് സ്കൂളിലാണ്. 2707 വിദ്യാർത്ഥികൾ. ഗവൺമെന്റ് വിഭാഗത്തിൽ കടയിരുപ്പ് ജി.എച്ച്.എസ്.എസിൽ 1,208 പേരും പുതുതായി ചേർന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |