ന്യൂയോർക്ക്: യു.എസിലെ ചിക്കാഗോയിൽ വിവാഹമോചനത്തെക്കുറിച്ച് സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത പാകിസ്ഥാൻ വംശജയായ പ്രശസ്ത ഫൊട്ടോഗ്രാഫർ സാനിയ ഖാനെ (29) മുൻ ഭർത്താവ് റഹീൽ അഹമ്മദ് (36) വെടിവച്ചു കൊലപ്പെടുത്തി. പിന്നാലെ സ്വയം വെടിവച്ച റഹീൽ അഹമ്മദിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജോർജിയയിൽ നിന്നു യു.എസിലെത്തിയാണ് റഹീൽ അഹമ്മദ് സാനിയ ഖാനെ കൊലപ്പെടുത്തിയത്.
വിവാഹ ജീവിതത്തിൽ തനിക്കനുഭവിക്കേണ്ടി വന്ന ദുരിതങ്ങൾ ടിക് ടോക്കിലൂടെ സാനിയ വെളിപ്പെടുത്തിയിരുന്നു. ഇതാണ് അഹമ്മദിനെ പ്രകോപിപ്പിച്ചതെന്നു കരുതുന്നു. കഴിഞ്ഞ വർഷമാണ് ഇരുവരും വിവാഹ മോചിതരായത്.
തിങ്കളാഴ്ച വൈകിട്ടാണ് അഹമ്മദ് സാനിയ താമസിക്കുന്ന അപ്പാർട്ട്മെന്റിലെത്തിയത്. ഇരുവരും തമ്മിൽ വഴക്കുണ്ടായി. അഹമ്മദ് വെടിവച്ചു. സമീപത്തുള്ളവർ ശബ്ദം കേട്ട് പൊലീസിൽ വിവരമറിയിച്ചു. പൊലീസ് എത്തിയപ്പോൾ അപ്പാർട്ട്മെന്റിൽ നിന്നും വീണ്ടും വെടിയൊച്ച കേട്ടു. വാതിൽ തുറക്കുമ്പോൾ ഇരുവരും വെടിയേറ്റു കിടക്കുകയായിരുന്നു. സാനിയ സംഭവ സ്ഥലത്തുതന്നെ മരിച്ചു. റഹീൽ അഹമ്മദിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |