കാഞ്ഞങ്ങാട്: ജില്ലാ കാൻസർ നിയന്ത്രണ പരിപാടിക്ക് തുടക്കമായി. ഓറൽ കാൻസർ , ബ്രസ്റ്റ് കാൻസർ, സെർവിക്കൽ കാൻസർ എന്നിവ സ്ക്രീനിംഗിലൂടെ പ്രാരംഭ ഘട്ടത്തിൽ തന്നെ കണ്ടെത്തി ചികിത്സ നൽകുക എന്നതാണ് പരിപാടിയുടെ ആദ്യഘട്ടം ലക്ഷ്യമാക്കുന്നത്. രോഗ ബാധിതരെ നേരത്തെ കണ്ടെത്തി സർക്കാർ ആശുപത്രികളിൽ മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കുക എന്നതാണ് പദ്ധതികൊണ്ട് ലക്ഷ്യം വെക്കുന്നത്.
ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ നിർവഹിച്ചു. അജാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ശോഭ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എ.വി.രാംദാസ് മുഖ്യ പ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് കെ. സബീഷ് , സ്ഥിരം സമിതി ചെയർപേഴ്സൺ ഷീബ ഉമ്മർ , മെമ്പർ കെ.ആർ. ശ്രീദേവി എന്നിവർ സംസാരിച്ചു. ഡോ.വി.സുരേശൻ സ്വാഗതവും ഡോ.ജോൺ ജോൺ കെ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |