പത്തനംതിട്ട : കേന്ദ്ര റോഡ് പദ്ധതിയിൽ ഉൾപ്പെടുത്തി ആറന്മുള - കുഴിക്കാല - പരിയാരം - ഇലവുംതിട്ട റോഡിന് 15 കോടി രൂപ അനുവദിച്ചതായി ആന്റോ ആന്റണി എം.പി അറിയിച്ചു. 10 കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് കേന്ദ്രധന സഹായത്തോടെ ദേശീയ നിലവാരത്തിൽ ആണ് നിർമ്മിക്കുന്നത്. കേന്ദ്ര റോഡ് പദ്ധതിയിൽ പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിൽ ഇതോടൊപ്പം 73.94 കോടി രൂപ ചെലവഴിച്ച് 91 കിലോമീറ്റർ ദൈർഘ്യമുള്ള 5 റോഡുകളാണ് പൂർത്തീകരിച്ചിരിക്കുന്നതെന്നും എം.പി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |