SignIn
Kerala Kaumudi Online
Thursday, 25 April 2024 5.13 PM IST

ഇംഗ്ളണ്ടിൽ പുജാര പൊളിക്കുകയാണ്

pujara

സസക്സിനായി സീസണിൽ മൂന്നാമത്തെ ഇരട്ട സെഞ്ച്വറി നേടി ചേതേശ്വർ പുജാര

ലണ്ടൻ: ഇംഗ്ലീഷ് കൗണ്ടി ചാമ്പ്യൻഷിപ്പിൽ ഈ സീസിണിലെ മൂന്നാമത്തെ ഇരട്ട സെഞ്ച്വറി നേടി ഇന്ത്യൻ ബാറ്റർ ചേതേശ്വർ പുജാര. കഴിഞ്ഞദിവസം വിഖ്യാതമായ ലോഡ്സ് സ്റ്റേഡിയത്തിൽ മിഡിൽസെക്‌സിനെതിരായ മത്സരത്തിലായിരുന്നു സസെക്‌സിനായി പുജാരയുടെ ഡബിൾ സെഞ്ച്വറി. ലണ്ടനിലെ കടുത്ത ചൂടിൽ ഒമ്പത് മണിക്കൂറോളം ക്രീസിൽ ചെലവഴിച്ച് 403 പന്തിൽ നിന്ന് 21 ബൗണ്ടറികളും മൂന്ന് സിക്‌സുകളുമടക്കം 231 റൺസെടുത്താണ് പൂജാര പുറത്തായത്. പൂജാരയുടെ ഇരട്ട സെഞ്ച്വറിയുടെയും ടോം അൽസോപിന്റെ സെഞ്ച്വറിയുടെയും മികവിൽ സസെക്‌സ് ഒന്നാം ഇന്നിംഗ്സിൽ 523 റൺസെടുത്തു. ലോർഡ്‌സിൽ ഇതിനു മുമ്പ് സസെക്‌സിനായി ഇരട്ട സെഞ്ച്വറി നേടിയതും ഒരു ഇന്ത്യക്കാരനാണ്. ഇന്ത്യ ബ്രിട്ടീഷ് കോളനിയായിരുന്ന കാലത്ത് 1907 മുതൽ 1933 വരെ നവാനഗറിന്റെ ഭരണാധികാരിയായിരുന്ന കേണൽ എച്ച്.എച്ച് ശ്രീ. സർ രഞ്ജിത്‌ സിംഗ്ജി വിഭാജി രണ്ടാമൻ എന്ന കെ.എസ് രഞ്ജിസിംഗ്ജി. 125 വർഷങ്ങൾക്ക് മുമ്പാണ് രഞ്ജി സിംഗ്ജിയുടെ ബാറ്റിൽ നിന്ന് സസെക്‌സിനായി ലോഡ്‌സിൽ ഇരട്ട സെഞ്ച്വറി പിറക്കുന്നത്. അദ്ദേഹത്തിനോടുള്ള ആദ്യസൂചകമായാണ് ഇന്ത്യയിലെ പ്രധാന ഫസ്റ്റ്ക്ലാസ് ടൂർണമെന്റിന് രഞ്ജിട്രോഫി എന്ന പേര് നൽകിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, PUJARA
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.