SignIn
Kerala Kaumudi Online
Thursday, 25 April 2024 10.02 AM IST

രാഷ്ട്രപതിയുടെ ശമ്പളം 5 ലക്ഷം

president

രാജ്യത്തിന്റെ പ്രഥമ പൗരനും സർവസൈന്യാധിപനുമാണ് രാഷ്ട്രപതി. ലോകത്തിലെ ഏറ്റവും വലിയ പ്രസിഡൻഷ്യൽ പാലസ് ആയ രാഷ്ട്രപതി ഭവനിലാണ് രാഷ്ട്രപതിയുടെ താമസം. പദവിയിലിരിക്കുമ്പോഴും വിരമിച്ചതിനു ശേഷവും ഒട്ടേറെ ആനുകൂല്യങ്ങൾ ഭരണഘടന രാഷ്ട്രപതിക്ക് അനുവദിക്കുന്നുണ്ട്.

1951 ലെ പ്രസിഡന്റ്സ് ആൻഡ് പെൻഷൻ ആക്ട് അനുസരിച്ച് 5 ലക്ഷം രൂപയാണ് രാഷ്ട്രപതിയുടെ പ്രതിമാസ ശമ്പളം. 2017- ലാണ് പ്രതിമാസ ശമ്പളം 1.5 ലക്ഷത്തിൽ നിന്ന് 5 ലക്ഷമാക്കി ഉയർത്തിയത്. ശമ്പളത്തോടൊപ്പം സൗജന്യ താമസം, സൗജന്യ ചികിത്സാ സൗകര്യങ്ങൾ എന്നിവ ആനുകൂല്യങ്ങളിൽ ഉൾപ്പെടുന്നു. ഭരണഘടന അനുച്ഛേദം 266 (1) പ്രകാരമുള്ള കൺസോളിഡേറ്റഡ് ഫണ്ടിൽ നിന്നാണ് രാഷ്ട്രപതിയുടെ ശമ്പളം.

പെൻഷൻ 1.5 ലക്ഷം

വി​ര​മി​ച്ച​ ​രാ​ഷ്ട്ര​പ​തി​മാ​ർ​ക്ക് 1951​ ​ലെ​ ​പ്ര​സി​ഡ​ന്റ്സ് ​ഇ​മോ​ള്യു​മെ​ന്റ് ​ആ​ൻ​ഡ് ​പെ​ൻ​ഷ​ൻ​ ​ആ​ക്ട് ​പ്ര​കാ​രമാണ് ​പെ​ൻ​ഷ​ൻ​ ​തു​ക.​ ​അ​താ​യ​ത്,​ ​രാ​ഷ്ട്ര​പ​തി​ ​പ​ദ​വി​യി​ൽ​ ​നി​ന്ന് ​പ​ടി​യി​റ​ങ്ങു​ന്ന​ ​റാം​നാ​ഥ് ​കോ​വി​ന്ദി​ന് ​പെ​ൻ​ഷ​നാ​യി​ ​ല​ഭി​ക്കു​ക​ 1.5​ ​ല​ക്ഷം​ ​രൂ​പ.​ ​ഓ​ഫീ​സ് ​ചെ​ല​വു​ക​ൾ​ക്കാ​യി​ ​പ്ര​തി​വ​ർ​ഷം​ ​ഒ​രു​ ​ല​ക്ഷം​ ​രൂ​പ​യും​ ​അ​നു​വ​ദി​ക്കും.

1. എല്ലാവിധ സൗകര്യങ്ങളോടും കൂടിയ സൗജന്യ താമസം. (മെയിന്റനൻസ് ചെലവ് ഉൾപ്പെടെ)

2. പ്രൈവറ്റ് സെക്രട്ടറി, അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി, പേഴ്സണൽ അസിസ്റ്റന്റ് , രണ്ട് പ്യൂൺ എന്നിവരുൾപ്പെടെ അഞ്ചു പേർ വിരമിച്ച രാഷ്ട്രപതിയെ സഹായിക്കാനുണ്ടാകും.

3. ആജീവനാന്തം ലോകത്തെവിടെയും വിമാനത്തിലോ ട്രെയിനിലോ സൗജന്യ ഹൈക്ലാസ് യാത്ര. യാത്രയിൽ ഒരാൾക്ക് അനുഗമിക്കാം.

4. രണ്ട് ടെലിഫോണുകൾ (ഒരെണ്ണം ഇന്റർനെറ്റ് ബ്രോഡ് ബാൻ‌‌ഡ് കണക്റ്റിവിറ്റിയുള്ളത്).

5. വിരമിച്ച രാഷ്ട്രപതിക്കും പങ്കാളിക്കും സൗജന്യ ചികിത്സാ സൗകര്യം.

6. ഒരു മൊബൈൽ ഫോൺ

7. ഔദ്യോഗിക വാഹനവും അതിനായുള്ള അലവൻസുകളും.

പദവിയിലിരിക്കുമ്പോഴോ അല്ലാതെയോ രാഷ്ട്രപതിക്ക് മരണം സംഭവിച്ചാൽ വിരമിക്കുന്ന രാഷ്ട്രപതിക്കു ലഭിക്കുന്ന പെൻഷൻ തുകയുടെ 50 ശതമാനം കുടുംബ പെൻഷൻ.

പങ്കാളിക്കുള്ള

ആനുകൂല്യങ്ങൾ

1. സൗജന്യ ചികിത്സാ സഹായം.

2. എല്ലാവിധ സൗകര്യങ്ങളോടും കൂടിയ സൗജന്യ താമസം.

3. ഔദ്യോഗിക വാഹനവും ടെലിഫോണും.

4. പ്രൈവറ്റ് സെക്രട്ടറി, പ്യൂൺ, ഓഫീസ് ചെലവുകൾക്കായി വർഷം 20,000 രൂപ.

5. ഫ്ലൈറ്റ്, ട്രെയിൻ എന്നിവയിൽ ഉയർന്ന ക്ളാസ് യാത്ര.യാത്രയിൽ ഒരാളെക്കൂടെ ഉൾപ്പെടുത്താം (ഒരു വർഷം 12 യാത്ര)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, PRESIDENT
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.