നിലമ്പൂർ :ഗവ.മാനവേദൻ എച്ച്.എസ്.എസിൽ പ്രതിഭകൾക്കുള്ള അനുമോദന ചടങ്ങ് സംഘടിപ്പിച്ചു. നഗരസഭ ചെയർമാൻ മാട്ടുമ്മൽ സലീം ഉദ്ഘാടനം ചെയ്തു.
സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സ്കറിയ കിനാതോപ്പിൽ അദ്ധ്യക്ഷത വഹിച്ചു.പി.ടി.എ പ്രസിഡന്റ് ഷംസീറലി, എസ്.എം.സി ചെയർമാൻ തടത്തിൽ നൗഷാദ്, ഹൈസ്കൂൾ പ്രധാനാദ്ധ്യാപിക ക്രിസ്റ്റീന തോമസ്, വി.എച്ച്.എസ്.സി പ്രിൻസിപ്പൽ എൻ.വി.റുഖിയ, പ്രിൻസിപ്പൽ അനിൽ പീറ്റർ, എം.എം.അബ്ദുൾ റഷീദ് എന്നിവർ പ്രസംഗിച്ചു. എച്ച്.എസ്.എസ് വിഭാഗത്തിൽ മുഴുവൻ എ പ്ലസ് നേടിയ 34 പേരെയും അഞ്ച് എ പ്ലസ് നേടിയ 23 പേരെയുമാണ് ചടങ്ങിൽ അനുമോദിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |