SignIn
Kerala Kaumudi Online
Tuesday, 16 April 2024 11.53 AM IST

മരുന്നിന് കുറിപ്പടി വേണ്ട, വില്പന വീട്ടുപടിക്കൽ

mar

കൊല്ലം: അസുഖം എന്തുമായിക്കോട്ടെ, ഒരു ഫോൺകോൾ ദൂരത്തിൽ വീട്ടുപടിക്കലെത്തും മരുന്നുപെട്ടി. ഡോക്ടറുടെയോ ആരോഗ്യവിദഗ്ദ്ധരുടെയോ ശുപാർശയോ കുറിപ്പടിയോ ഇല്ലാതെ ഓൺലൈനിലും ഏജൻസികൾ വഴിയുമാണ് അനധികൃത മരുന്ന് വില്പന.

ജീവിതശൈലീ രോഗങ്ങളിൽ ബുദ്ധിമുട്ടുന്നവരെ കണ്ടെത്തി എം.എൽ.എം (മൾട്ടി ലെവൽ മാർക്കറ്റിഗ്) രീതിയിലുള്ള മരുന്ന് വില്പനയും തകൃതിയാണ്. നിയമപരമായും നിയന്ത്രണവിധേയവുമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുണ്ടെങ്കിലും ഓൺലൈനിൽ മുന്നിൽ അനധികൃത വെബ് സൈറ്റുകളാണ്.

ഓൺലൈൻ ഫാർമസികൾക്കായി ഇന്റർനെ​റ്റിൽ തിരയുന്ന നൂറുശതമാനം പേർക്കും ആദ്യം ലഭിക്കുന്ന റിസൾട്ട് അനധികൃത മരുന്ന് വില്പന നടത്തുന്ന വെബ്‌ സൈ​റ്റുകളുടെ അഡ്രസാണെന്ന് അലയൻസ് ഫോർ സേഫ് ഓൺലൈൻ ഫാർമസീസിന്റെ (എ.എസ്.ഒ.പി) റിപ്പോർട്ടിൽ പറയുന്നു.

സർട്ടിഫിക്കേഷനില്ലാതെ പ്രവർത്തിക്കുന്നതോ നിയമപരമായ മാർഗനിർദേശങ്ങൾ പാലിക്കാതെ മരുന്നുകൾ നിർദേശിക്കുന്നതോ വ്യാജ മരുന്നുകൾ അറിഞ്ഞുകൊണ്ട് വിതരണം ചെയ്യുന്നതോ ആയ ഇ- ഫാർമസികളാണ് അനധികൃത ഓൺലൈൻ ഫാർമസികളുടെ പട്ടികയിൽ വരുന്നത്.


കുപ്പിയിലാക്കാൻ 'സൈബർ ഡോക്ടർമാർ'

1.ഫോണിലൂടെ മരുന്നുകൾ നിർദ്ദേശിക്കുന്നത് 'സൈബർ ഡോക്ടർമാർ'

2. ചോദ്യാവലിയിലൂടെയും ചെക്ക്‌ലിസ്​റ്റുകളിലൂടെയും വിലയിരുത്തൽ

3. വിശ്വാസ്യതയും ഉത്പന്ന ഫലപ്രാപ്തിയുടെ അളവിലും വ്യക്തതയില്ല

4. മരുന്നുകളിലും ചികിത്സാ വിധിയിലും കൃത്രിമത്വം

5. മരുന്ന് വാങ്ങുന്നതിലെ സ്വകാര്യത ഉപഭോക്താക്കളെ ആകർഷിക്കുന്നു

5. ആശാസ്യമല്ലാത്ത സ്വയം ചികിത്സയ്ക്ക് വഴിവയ്ക്കും

6. നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനമാകുന്നു

6. കാലഹരണപ്പെട്ടതും ഗുണനിലവാരമില്ലാത്ത മരുന്നുകളുടെയും വില്പന

7. വിശദമായ പരിശോധനകളും വിലയിരുത്തലുകളും അവഗണിക്കപ്പെടുന്നു

കൂടുതൽ വില്പന

 വിഷാദരോഗം

 ഗർഭഛിദ്രം

 ഭാരം കുറയ്ക്കാനും കൂട്ടാനും

 ലൈംഗിക ഉത്തേജകങ്ങൾ

 ആന്റിബയോട്ടിക്കുകൾ

 ലഹരി ഉപയോഗത്തിനായുള്ള ഒപിയോയിഡുകൾ

ഓരോ മാസവും മുളയ്ക്കുന്നത്

600 ഓളം ഫാർമസികൾ

ലോകത്ത് ഓരോ മാസവും 600 ഓളം അനധികൃത ഓൺലൈൻ ഫാർമസികൾ പുതുതായി പ്രവർത്തനം ആരംഭിക്കുന്നുണ്ടെന്നാണ് സെന്റർ ഫോർ സേഫ് ഇന്റർനെ​റ്റ് ഫാർമസീസ് (സി.എസ്‌.ഐ.പി) വ്യക്തമാക്കുന്നത്. ഇന്റർനെ​റ്റിലെ നിയമവിരുദ്ധമായ ഫാർമസ്യൂട്ടിക്കൽ ഉത്പന്നങ്ങൾ സംബന്ധിച്ച പ്രശ്ന പരിഹാരം ലക്ഷ്യമിട്ടുള്ള ഓർഗനൈസേഷനാണിത്. മരുന്നുകളുടെ ഗുണനിലവാരത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് വ്യവസ്ഥകൾക്കനുസൃതമായി പ്രവർത്തിക്കുന്ന ഇ - ഫാർമസികൾ നിലവിലുണ്ടെങ്കിലും കച്ചവടം കൂടുതലും വ്യാജപതിപ്പുകൾക്കാണ്. നിയമാനുസൃതമായിട്ടുള്ളത് ഏതാണെന്ന് ഉപഭോക്താവിന് തിരിച്ചറിയാൻ സാധിക്കാത്തതാണ് ഇത്തരം ഇ- ഫാർമസികൾക്ക് ഗുണകരമാകുന്നത്.

ഓൺലൈൻ ഫാർമസികൾ മരുന്നുകളുടെ തെ​റ്റായ ഡോസേജ്, ജനറിക് വേരിയന്റുകൾ എന്നിവയുടെ പ്രചാരണം പ്രോത്സാഹിപ്പിക്കുകയാണ്. ഇന്ത്യൻ നിയമമനുസരിച്ച്, റീട്ടെയിൽ ലൈസൻസുള്ള ഫാർമസികൾക്കും ശമ്പളപ്പട്ടികയിൽ രജിസ്​റ്റർ ചെയ്ത ഫാർമസിസ്​റ്റിനും മാത്രമേ മരുന്നുകൾ വിൽക്കാൻ കഴിയൂ. മരുന്നുകൾ നൽകുന്നതിന് മുമ്പ് ഫാർമസിസ്​റ്റ് പരിശോധിച്ച് സാക്ഷ്യപ്പെടുത്തണം.

ആരോഗ്യവിദഗ്ദ്ധർ


................................

ഓൺലൈൻ ഷോപ്പിംഗ് ശീലത്തിന് പിന്നാലെയുള്ള ഓട്ടത്തിനിടയിലാണ് അറിഞ്ഞോ അറിയാതെയോ ആരോഗ്യസേവനങ്ങളും കടന്നുകൂടിയത്. ഓൺലൈനിൽ കൺസൾട്ടേഷൻ, ചികിത്സ, പരിശോധന, മരുന്ന് വിതരണം എന്നിവയ്ക്ക് യാതൊരു നിയന്ത്രണവുമില്ല. പാരസെ​റ്റാമോൾ മുതൽ വിഷാദരോഗങ്ങൾക്കുള്ള മരുന്നുകൾ വരെ ആവശ്യാനുസരണം വീട്ടുപടിക്കലെത്തും. മികച്ച ഓഫറുകൾ നൽകുന്ന ഇവയിൽ പലതും വ്യാജ കമ്പനികളാണ്. എളുപ്പത്തിൽ മരുന്ന് ലഭിക്കുമെന്ന വിശ്വാസത്തിൽ തോന്നുംപടി മരുന്ന് വാങ്ങുന്നവർ സ്വന്തം ആരോഗ്യത്തെയാണ് കൊല്ലുന്നത്. ഇ- ഫാർമസികളുടെ തട്ടിപ്പിന്റെ പിന്നാമ്പുറം തേടിയുള്ള പരമ്പര ഇന്ന് മുതൽ.

................................

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, MAR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.