വിയ്യൂർ: വനിതാ ജയിൽ ആൻഡ് കറക്ഷണൽ ഹോമിൽ അന്തോവാസികൾക്കായി ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെയും ജില്ലാ ഹോമിയോപ്പതി ഹോസ്പിറ്റലിന്റെയും ആഭിമുഖ്യത്തിൽ നടത്തിയ ആരോഗ്യ ബോധവത്കരണ ക്ലാസും മെഡിക്കൽ ക്യാമ്പും ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ ടി. മഞ്ജിത്ത് ഉദ്ഘാടനം ചെയ്തു.
മദ്ധ്യ മേഖലാ റീജ്യണൽ വെൽഫയർ ഓഫീസർ കെ. ലക്ഷ്മി അദ്ധ്യക്ഷയായി. ജില്ലാ ഹോമിയോ ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ. കെ.കെ. ബിന്ദു മുഖ്യപ്രഭാഷണം നിർവഹിച്ചു. ഹോമിയോ വിഭാഗം വഴി നൽകിവരുന്ന സ്ത്രീകൾക്കുള്ള പ്രത്യേക പ്രൊജക്ടായ 'സീതാലയ'ത്തെക്കുറിച്ച് ഡോ. ബിന്ദു വിശദീകരിച്ചു. ഡോ. മെഹ്ജൂബ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ. നാദം എന്നിവർ ക്ലാസ് എടുത്തു.
വിയ്യൂർ വനിതാ ജയിൽ സൂപ്രണ്ട് പി. ശകുന്തള, വനിതാ ജയിൽ ഡെപ്യൂട്ടി സൂപ്രണ്ട് എൽ. സജിത, വെൽഫയർ ഓഫീസർ സാജി സൈമൺ എന്നിവർ പ്രസംഗിച്ചു. ഹോമിയോ മെഡിക്കൽ ക്യാമ്പിൽ 24 അന്തേവാസികളും 12 ജീവനക്കാരും ഉൾപ്പെടെ 36 പേർക്ക് വൈദ്യപരിശോധനയും മരുന്നുകളും ലഭ്യമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |