ന്യൂഡൽഹി: രാജ്യത്തെ വിവിധ കോടതികളിലായി ലക്ഷക്കണക്കിനു കേസുകൾ കെട്ടിക്കിടക്കുന്നതായി കേന്ദ്ര നിയമമന്ത്രി കിരൺ റിജ്ജു രാജ്യസഭയിൽ എ.എ.റഹിം എംപിയെ അറിയിച്ചു. സുപ്രീംകോടതിയിൽ 72,062 കേസുകളും രാജ്യത്തെ വിവിധ ഹൈക്കോടതികളിലായി 59,45,709 കേസുകളും ജില്ലാ കോടതികളിലും കീഴ്ക്കോടതികളിലുമായി 4,19,79,353 കേസുകളും കെട്ടിക്കിടക്കുന്നുണ്ട്.
സുപ്രീംകോടതിയിൽ രണ്ട് ജഡ്ജിമാരുടേയും ഹൈക്കോടതികളിൽ 386 ഉം ജില്ലാ കോടതികളിലും കീഴ്ക്കോടതികളിലുമായി 5343 ഒഴിവുകളുമുണ്ട്. അലഹബാദ് ഹൈക്കോടതിയിൽ 69 ഉം, പഞ്ചാബ്-ഹരിയാന,ബോംബൈ ഹൈക്കോടതികളിലായി
ജഡ്ജിമാരുടെ 39 വീതം ഒഴിവുകളുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |