തെന്നിന്ത്യയിലെ പ്രശസ്ത സംവിധായകൻ ലോകേഷ് കനകരാജ് ബോളിവുഡിലേക്ക്. സൽമാൻ ഖാൻ ആണ് ചിത്രത്തിലെ നായകൻ. അടുത്തവർഷം ചിത്രീകരണം ആരംഭിക്കും.അറ്റ്ലിക്കു പിന്നാലെ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്ന സംവിധായകനായി ലോകേഷ് കനകരാജ് മാറാൻ ഒരുങ്ങുന്നു. അറ്റ്ലിയുടെ ജവാൻ എന്ന ചിത്രത്തിൽ ഷാരൂഖ്ഖാൻ ആണ് നായകൻ. നയൻതാരയുടെ ബോളിവുഡ് അരങ്ങേറ്റം കൂടിയാണ്.അതേസമയം
കമൽഹാസൻ, ഫഹദ് ഫാസിൽ, വിജയ് സേതുപതി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രം നേടുന്ന ചരിത്ര വിജയം ബോളിവുഡിനെയും ഞെട്ടിച്ചിരിക്കുകയാണ്. വിജയ് നായകനാവുന്ന ദളപതി 67 എന്ന ചിത്രത്തിന്റെ ജോലിയിലാണ് ലോകേഷ്. മാസ്റ്ററിനുശേഷം ലോകേഷ് കനകരാജും വിജയ്യും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഒക്ടോബറിൽ ആരംഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |