പൊൻകുന്നം. പുതിയകാവ് നാട്യമണ്ഡലം കഥകളി വിദ്യാലയം നാളെ ഉച്ചയ്ക്ക് 1.30ന് പുതിയകാവ് ക്ഷേത്രാങ്കണത്തിൽ ദുര്യോധനവധം കഥകളി അവതരിപ്പിക്കും. കഥകളി വിദ്യാലയത്തിൽ പരിശീലനം നേടിയവരും പ്രാദേശിക കലാകാരന്മാരുമാണ് അരങ്ങിലെത്തുന്നത്. കലാമണ്ഡലം അഖിൽ, കലാരംഗം കണ്ണൻ , വിഷ്ണു മുരളീധരൻ , കലാരംഗം ശ്യാംകുമാർ , നാട്യമണ്ഡലം അഭിനവ് അശോക് എന്നിവരും പഠിതാക്കളായ എച്ച്.ഗൗരിനന്ദ, വിനായകൻ രാജീവ്, വി.ആദിത്യ, ഗൗരി എസ്.നായർ, അരുന്ധതി എം.നായർ എന്നിവരും വേഷമിടും. ഗുരുവായ കലാമണ്ഡലം ഭാഗ്യനാഥ് രൗദ്രഭീമനായി അരങ്ങിലെത്തുമെന്ന് വിദ്യാലയം ഡയറക്ടർ മീനടം ഉണ്ണികൃഷ്ണൻ നമ്പൂതിരി പറഞ്ഞു. കഥകളി നടൻ ഇളങ്ങുളം ശശി കളിവിളക്ക് തെളിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |