തൊടുപുഴ: ജില്ലാ സാമൂഹ്യനീതി വകുപ്പിന്റെയും നശാമുക്ത് ഭാരത് കാമ്പയിന്റെയും ആഭിമുഖ്യത്തിൽ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ, തൊടുപുഴ സെന്റ് സെബാസ്റ്റ്യൻ യു. പി സ്കൂളിന്റെ സഹകരണത്തോടെ തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ലഹരി വിരുദ്ധ സ്റ്റിക്കർ കാമ്പയിൻ നടത്തി. ജോയിന്റ് ആർ.ടി.ഒ പ്രദീപ് ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ പ്രസിഡന്റ് കെ.കെ തോമസ് അദ്ധ്യക്ഷത വഹിച്ചു. പരിപാടിയിൽ ജില്ലാ സാമൂഹ്യനീതി ഓഫീസർ ബിനോയ് വി.ജെ , അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ അയ്യപ്പജ്യോതി, സെന്റ് സെബാസ്റ്റ്യൻസ് യു.പി.സ്കൂൾ ഹെഡ് മാസ്റ്റർ ടി.എൽ ജോസഫ് എന്നിവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |