മുക്കം: എം.പി.വീരേന്ദ്രകുമാറിന്റെ 86-ാം ജന്മ ദിനത്തോടനുബന്ധിച്ച് വീരേന്ദ്രകുമാർ സ്മാരക ട്രസ്റ്റ് നോർത്ത് കാരശ്ശേരിയിൽ വർഗീയ വിരുദ്ധ സെമിനാർ സംഘടിപ്പിച്ചു. എൽ.ജെ.ഡി.സംസ്ഥാന ജനറൽ സെക്രട്ടറി വി.കുഞ്ഞാലി ഉദ്ഘാടനം ചെയ്തു. രാജ്യത്ത് വർഗീയത വളർത്തി വിഭാഗീയതയും സമാധാനഭംഗവും ഉണ്ടാക്കാനുള്ള പ്രതിലോമശക്തികളുടെ ശ്രമങ്ങൾക്ക് തടയിടാൻ മതേതര വിശ്വാസികളുടെ കൂട്ടായ്മ ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സോഷ്യലിസത്തിനും ജനാധിപത്യ മൂല്യങ്ങളുടെ സംരക്ഷണത്തിനും വേണ്ടി അന്ത്യംവരെ പോരാടിയ വ്യക്തിയാണ് വീരേന്ദ്രകുമാറെന്നും അദ്ദേഹം അനുസ്മരിച്ചു. എ.പി.മുരളീധരൻ വിഷയാവതരണം നടത്തി. ടാർസൻ ജോസ് അദ്ധ്യക്ഷത വഹിച്ചു. പി.എം.തോമസ് മുഖ്യാതിഥിയായി. മനോജ് മൂത്തേടത്ത്, വിത്സൻ പുല്ലുവേലിൽ, എ.സുബൈർ, എ.പി.മോയിൻ, ടി.പി. റഷീദ്, ഹമീദ് ആറ്റുപുറം, പി.അബ്ദുറഹിമാൻ, ഒ. സുഭാഷ്, പി.കെ.സി. മുഹമ്മദ്,എ.കെ. സിദ്ദിഖ്, ടി.പി.സി.മുഹമ്മദ്, രാജേഷ് പൊട്ടിയിൽ, എം.മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |