അമ്പലപ്പുഴ: വാഹനാപകടത്തിൽ മരിച്ച മത്സ്യ അനുബന്ധ തൊഴിലാളിയുടെ കുടുംബത്തിന് മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നുള്ള സഹായധനമായ 10 ലക്ഷം രൂപ കൈമാറി. നീർക്കുന്നം കമ്പിക്കകം റഫീക്കിൻ്റെ ഭാര്യ റസീനയുടെ കുടുംബത്തിനാണ് ആശ്വാസധനം ലഭിച്ചത്. കഴിഞ്ഞ ജനുവരി 6 ന് പുറക്കാട് ജംഗ്ഷന് സമീപം ഓട്ടോറിക്ഷയിൽ കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റ് ഇടിച്ചാണ് റസീന മരിച്ചത്. അമ്പലപ്പുഴ ഫിഷറീസ് ഓഫീസിൽ നടന്ന ചടങ്ങിൽ എച്ച്. സലാം എം .എൽ. എ റസീനയുടെ ഭർത്താവ് റഫീക്കിന് തുക കൈമാറി. ഫിഷറീസ് ഓഫീസർ ജോൺസൺ, ജയ സാധുപാലൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |