SignIn
Kerala Kaumudi Online
Thursday, 25 April 2024 5.27 PM IST

തദ്ദേശസ്ഥാപനങ്ങളിൽ കെട്ടിട നമ്പർ നൽകുന്നതിൽ വൻക്രമക്കേട്,​ സർക്കാരിന് കോടികളുടെ നഷ്ടം,​ വിജിലൻസ് റെയ്‌ഡിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ

vigilence

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി തദ്ദേശസ്ഥാപനങ്ങളിൽ നടന്ന വിജിലൻസ് റെയ്‌ഡിൽ കണ്ടെത്തിയത് വൻക്രമക്കേടുകൾ.ഓപ്പറേഷൻ ട്രൂ ഹണ്ട് എന്ന പേരിൽ വിവിധ നഗരസഭകളിലാണ് വിജിലൻസ് റെയ്‌ഡ് നടത്തിയത്. കണ്ണൂർ കോർപ്പറേഷൻ,​ പാനൂർ,​ തലശ്ശേരി,​ ഇരിട്ടി,​ കാസർകോട് നഗരസഭകളിൽ നടത്തിയ റെയ്‌ഡിൽ കെട്ടിടനികുതി ഇനത്തിൽ ഈ നഗരസഭകൾ സർക്കാരിന് കോടികളുടെ നഷ്ടമുണ്ടാക്കിയെന്നാണ് കണ്ടെത്തിയത്.

കാസർകോട് തായലങ്ങാടിയിലെ ആറ് നില ഫ്ലാറ്റിന് നമ്പരില്ലെന്നും കണ്ടെത്തി. . 42 കുടുംബങ്ങൾക്ക് താമസിക്കാനുള്ള സൗകര്യമുള്ള ഫ്ളാറ്റാണ് ഇത്. ഇപ്പോൾ 25 കുടുംബങ്ങൾ ആണ് ഈ കെട്ടിട്ടത്തിൽ താമസിക്കുന്നത്. ഒരു വർഷമായി ഇവിടെ ആളുകൾ താമസമുണ്ടെന്ന് വിജിലൻസ് പരിശോധനയിൽ കണ്ടെത്തി 53 മുനിസിപ്പാലിറ്റികളിലും ആര് കോർപ്പറേഷനുകളിലുമാണ് പരിശോധന നടത്തിയത്.

കെട്ടിട നമ്പർ നൽകുന്നതിലും കെട്ടിട നികുതിയിനത്തിലുമാണ് തട്ടിപ്പ് നടന്നത്. ഏത് തരത്തിലാണ് വെട്ടിപ്പ് നടത്തിയതെന്ന് ഇപ്പോൾ പറയാനാകില്ലെന്നും ഉടൻ കേസെടുത്ത് അടുത്ത നടപടികളിലേക്ക് പോകുമെന്നും വിജിലൻസ് വ്യക്തമാക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: OPERATION TRUE HUNT, VIGILANCE RAID, BULIDING NUMBER
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.