ആലപ്പുഴ : മണ്ണഞ്ചേരി പഞ്ചായത്ത് സ്നേഹാ ബഡ്സ് സ്കൂളിൽ ജില്ലാ കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ സഞ്ജീവനി അഗ്രി തെറാപ്പിക്ക് തുടക്കമായി. മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ടി.വി.അജിത്കുമാർ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് പി.എ ജുമൈലത്ത്,സ്ഥിരം സമിതി അംഗങ്ങളായ കെ.പി ഉല്ലാസ്,കെ.ഉദയമ്മ,സി.ഡി.എസ് ചെയർപേഴ്സൺ അമ്പിളി ദാസ്, പഞ്ചായത്ത് സെക്രട്ടറി ഷെയ്ക്ക് ബിജു,അസി.സെക്രട്ടറി പി.ഷിബു,ബഡ്സ് സ്കൂൾ പി.ടി.എ പ്രസിഡന്റ് കെ.മുജീബ്, ബ്ലോക്ക് കോ ഓർഡിനേറ്റർമാരായ സുരമ്യ പി.എസ്, ലിനി തോമസ്,സി.ഡി.എസ് അക്കൗണ്ടന്റ് ശ്രീജ ടി.എ, അദ്ധ്യാപകരായ കുഞ്ഞുമോൾ പി.എസ്,രമ്യ മനേഷ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |