പഴയങ്ങാടി:കുടുംബശ്രീ രജതജൂബിലിയുടെ ഭാഗമായി ഏഴോം ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് വുമൺ ഫിലിം ഫെസ്റ്റ് സംഘടിപ്പിച്ചു.സ്ത്രീപക്ഷ സിനിമകളും ഷോർട്ട് ഫിലിമുകളുമാണ് പ്രദർശനത്തിനായി ഒരുക്കിയിട്ടുള്ളത്.സിനിമകളിലൂടെ താഴെ തട്ടിലുള്ള സ്ത്രീ സമൂഹത്തെ ഉയർത്തി കൊണ്ട് വരുകയാണ് ഫെസ്റ്റ് ലക്ഷ്യം വെക്കുന്നത്.ഇന്ന് ആദ്യമായി പ്രദർശിപ്പിക്കുന്ന ആദ്യ സിനിമ തിങ്കളാഴ്ച നിശ്ചയം ആണ് ഉച്ച കഴിഞ്ഞു ബസന്തി,പെണ്ണിനെന്താ കുഴപ്പം എന്നീ ഷോർട്ട് ഫിലിമുകളും ദ ഗ്രേയ്റ്റ് ഇന്ത്യൻ കിച്ചൺ എന്ന സിനിമയും പ്രദർശിപ്പിക്കും.ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ പേഴ്സൺ പി സുലോചനയുടെ അദ്ധ്യക്ഷതയിൽ വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കെ.പി.അനിൽകുമാർ ഉദ്ഘാടനം ചെയ്തു.കെ വി രാജൻ,കെ നിർമ്മല,ഉഷ പ്രവീൺ,ഇ.കെ ശാന്ത,ഗോവിന്ദൻ,രാജീവ് എന്നിവർ സംസാരിച്ചു. സി.ഡി.എസ് ചെയർ പേഴ്സൺ എം.കെ.ലത സ്വാഗതവും എം.ടി.മൃദുല നന്ദി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |