SignIn
Kerala Kaumudi Online
Friday, 19 April 2024 12.20 PM IST

സി.ബി.എസ്.ഇ പരീക്ഷകളിൽ ഒന്നാം സ്ഥാനത്ത് കേരളം 12ൽ 98.83 %, 10ൽ 99.8%, പ്ളസ് വൺ അപേക്ഷാത്തീയതി നീട്ടി

plus-two

ന്യൂഡൽഹി: പത്തും പന്ത്രണ്ടും ക്ളാസുകളുടെ സി.ബി.എസ്.ഇ പരീക്ഷാ ഫലങ്ങളിൽ കേരളം മുഴുവൻ ഉൾപ്പെടുന്ന തിരുവനന്തപുരം മേഖല ഒന്നാം സ്ഥാനത്ത്.

പന്ത്രണ്ടാം ക്ളാസിൽ 98.83 ശതമാനം വിജയം തിരുവനന്തപുരം നേടി.രാജ്യത്തെ മൊത്തം വിജയശതമാനം 92.71മാത്രമാണ്.കഴിഞ്ഞ വർഷം രാജ്യത്തെ വിജയം 99.37 ആയിരുന്നു.

പത്താം ക്ളാസിൽ തിരുവനന്തപുരം 99.8 ശതമനം വിജയത്തോടെയാണ് ഒന്നാമതെത്തിയത്. രാജത്ത് 94.4 % വിജയം

ഇന്നലെ രണ്ടു ഫലങ്ങളും മണിക്കൂറുകളുടെ ഇടവേളയിൽ പുറത്തുവിടുകയായിരുന്നു. സ്റ്റേറ്റ് സിലബസിൽ പ്ളസ് വണ്ണിന് അപേക്ഷിക്കാനുള്ള തീയതി കേരളം ഈ മാസം 25വരെ നീട്ടിയിട്ടുണ്ട്.

സി.ബി.എസ്. ഇ പന്ത്രണ്ടാം ക്ളാസിൽ 33,432 പേർ 95 ശതമാനത്തിലധികം മാർക്ക് നേടി.

ബംഗളൂരു-98.16,ചെന്നൈ- 97.79,ഈസ്റ്റ് ഡൽഹി-96. 29 എന്നിവയാണ് മേഖലാ വിജയത്തിൽ തൊട്ടുപിന്നിലുള്ളത്.

പത്താം ക്ളാസിലെ മേഖലാ വിജയത്തിൽ ബംഗളൂരു-99.22, ചെന്നൈ-98.97എന്നിവയാണ് തൊട്ടുപിന്നിൽ. cbseresults.nic.in ലും ഡിജി ലോക്കർ, UMANG ആപ്പിലും പരീക്ഷാ ഫലം ലഭ്യമാക്കിയിട്ടുണ്ട്.

യുവാക്ഷിയും

തന്യാസിംഗും

ഒന്നാമത്

യു.പി ബുലന്ദ്ഷഹറിലെ ഡൽഹി പബ്ലിക് സ്കൂളിലെ വിദ്യാർത്ഥിനി തന്യാ സിംഗും നോയിഡ അമിറ്റി ഇന്റർനാഷണൽ സ്കൂൾ വിദ്യാർത്ഥിനി യുവാക്ഷിയും സി.ബി.എസ്.ഇ 12-ാം ക്ലാസ് പരീക്ഷയിൽ 500 മാർക്കും നേടി രാജ്യത്ത് ഒന്നാമതെത്തി. ഡൽഹി യൂണിവേഴ്സിറ്റിയിൽ ബി.എ (ഓണേഴ്സ്) സൈക്കോളജി പഠിക്കാനാണ് യുവാക്ഷിക്ക് താല്പര്യം. ഐ.എ.എസ് നേടുകയാണ് തന്യസിംഗിന്റെ ലക്ഷ്യം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, CBSE
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.