SignIn
Kerala Kaumudi Online
Tuesday, 23 April 2024 4.07 PM IST

ട്രാഫിക് നിയമ ലംഘനം, നടപടി കടുപ്പിച്ച് പൊലീസ്

കൊല്ലം: ട്രാഫിക് നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുമായി പൊലീസ്. അമിത വേഗവും ട്രാഫിക് ലംഘനവും അപകടങ്ങൾക്ക് വഴിവയ്ക്കുന്ന സാഹചര്യത്തിലാണ് പരിശോധനകൾ കടുപ്പിച്ചത്.

രൂപമാറ്റം വരുത്തിയ ബൈക്കിൽ അഭ്യാസം നടത്തുക, അപകടകരമായ വിധത്തിൽ വാഹനം ഓടിക്കുക, നമ്പർ പ്ളേറ്റ് അഴിച്ചു മാറ്റുക, ട്രിപ്പിൾ റൈഡിംഗ് എന്നിവ കണ്ടെത്തിയാൽ കേസെടുക്കും. അനധികൃത പാർക്കിംഗിനെതിരെയും നടപടി സ്വീകരിക്കും. ഒരു മാസത്തിനിടെ അനധികൃത പാർക്കിംഗിന് 600 ലെറെ വാഹനങ്ങൾക്ക് പിഴ ചുമത്തി. മദ്യപിച്ച് വാഹനം ഓടിക്കുന്നവർക്കും സീറ്റ് ബെൽറ്റ്, ഹെൽമെറ്റ് ഇല്ലാത്തവർക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കും.

വാഹനാപകട മരണം (6 മാസം) - 14

അപകടങ്ങൾ വർദ്ധിച്ച സാഹചര്യത്തിലാണ് പരിശോധന ശക്തമാക്കുന്നത്. ട്രാഫിക് നിയമം പാലിക്കാൻ വാഹനം ഉപയോഗിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കണം.

ആർ. സുരേഷ് കുമാർ

ട്രാഫിക് എസ്.എച്ച്.ഒ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.