SignIn
Kerala Kaumudi Online
Saturday, 20 April 2024 4.58 AM IST

വേട്ടയാടി നിശബ്ദമാക്കാം എന്നത് വ്യാമോഹം: കെ. എസ് .ശബരിനാഥൻ

sabari

കൊല്ലം: എതിർ ശബ്ദങ്ങളെ വേട്ടയാടി നിശ്ശബ്ദരാക്കാമെന്നത് പിണറായി വിജയന്റെ വ്യാമോഹം മാത്രമാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്.ശബരിനാഥൻ. കേരളം ബനാന റിപ്പബ്ലിക്കായി മാറിയിരിക്കുകയാണ്. വിമർശനങ്ങളെ ഉൾക്കൊള്ളാൻ കഴിയാത്ത നരേന്ദ്രമോദിയുടെ പിൻഗാമിയായി പിണറായി മാറുകയാണെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനാധിപത്യ വിരുദ്ധ നയങ്ങൾക്കെതിരെ യൂത്ത് കോൺഗ്രസ് കൊല്ലത്ത് സംഘടിപ്പിച്ച പ്രതിഷേധ സായാഹ്നം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ശബരീനാഥൻ. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ആർ.അരുൺരാജ് അദ്ധ്യക്ഷനായിരുന്നു.

കെ.പി.സി.സി സെക്രട്ടറി പി.ജർമിയാസ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ആർ.എസ്.അബിൻ, ഫൈസൽ കുളപ്പാടം,ദിനേശ്ബാബു, സംസ്ഥാന സെക്രട്ടറിമാരായ വിഷ്ണു സുനിൽ പന്തളം,കുരുവിള ജോസഫ്, ഡി ഗീതാകൃഷ്ണൻ, സംസ്ഥാന നിർവ്വാഹക സമിതി അംഗങ്ങളായ ഷെഫീഖ് കിളികൊല്ലൂർ, ഷംല നൗഷാദ്, ജില്ലാ വൈസ് പ്രസിഡനന്റുമാരായ ഷാ സലിം, അസ്സൈൻ പള്ളിമുക്ക്, കാർത്തിക് ശശി,അഖിൽ ഭാർഗവാൻ, റിയാസ് റഷീദ്, ജില്ലാ ഭാരവാഹികളായ സുമേഷ് ദാസ്,പി.കെ. അനിൽകുമാർ, റിയാസ് ചിതറ, പിണയ്ക്കൽ ഫൈസ് , ശരത് മോഹൻ, രഞ്ജിത് പരവൂർ, അഡ്വ.സിനി, ഉമേഷ് മയ്യനാട്, ഷമീർ വലിയവിള ,ആരിഫ് കൊട്ടിയം എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.