SignIn
Kerala Kaumudi Online
Friday, 19 April 2024 11.47 AM IST

കരുനാഗപ്പള്ളിയിൽ സി. പി. ഐ പ്രതിനിധി സമ്മേളനം

il
സി.പി.ഐ കരുനാഗപ്പള്ളി മണ്ഡലം സമ്മേളനത്തോടനുബന്ധിച്ച് നടന്ന പ്രതിനിധി സമ്മേളനം മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യുന്നു.

തഴവ: സി.പി.ഐ കരുനാഗപ്പള്ളി മണ്ഡലം സമ്മേളനത്തോടനുബന്ധിച്ച് നടന്ന പ്രതിനിധി സമ്മേളനം എൻ.രാജേന്ദ്രൻ നഗറിൽ മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. കേന്ദ്ര സർക്കാർ നാടിന്റെ സമ്പത്ത് മുഴുവൻ കോർപ്പറേറ്റുകൾക്കായി മാറ്റി വയ്ക്കുകയാണെന്നും കേരളത്തിന്റെ റേഷനും മണ്ണെണ്ണ വിഹിതവും വെട്ടി കുറയ്ക്കുകയാണെന്നും മന്ത്രി പറഞ്ഞു. കെ.ശശിധരൻപിള്ള, യു. കണ്ണൻ, ഷെർളി ശ്രീകുമാർ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു. ആർ. രവി സ്വാഗതം പറഞ്ഞു. മുതിർന്ന അംഗം വൈ. പൊടികുഞ്ഞ് സമ്മേളന നഗറിൽ പതാക ഉയർത്തി. അഡ്വ.പി.സുരൻ രക്തസാക്ഷി പ്രമേയവും എൻ .ബിജു അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അഡ്വ.ജി. .ലാലു, അഡ്വ. എസ്.വേണുഗോപാൽ, ആർ.രാമചന്ദ്രൻ, അഡ്വ.എം.എസ്.താര,ഐ.ശിഹാബ്, വിജയമ്മാലാലി, കെ.സി.ജോസ് തുടങ്ങിയ നേതാക്കൾ പങ്കെടുത്തു. ജഗത് ജീവൻ ലാലി രാഷ്ട്രീയ റിപ്പോർട്ടും ജെ.ജയകൃഷ്ണപിള്ള പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. സമ്മേളനം ഇന്ന് സമാപിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.