തിരുവനന്തപുരം:വനിതകൾക്ക് എല്ലാ മേഖലയിലും തുല്യത ഉറപ്പാക്കണമെന്ന് സി.പി.ഐ ദേശീയ കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.ജോയിന്റ് കൗൺസിൽ വനിതാകമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന ഉണർവ് വനിതാ മുന്നേറ്റ ജാഥയ്ക്ക് ജില്ലയിൽ നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജാഥ ക്യാപ്റ്റൻ എം.എസ്.സുഗൈതകുമാരി, വൈസ് ക്യാപ്റ്റൻ വി.വി.ഹാപ്പി, ജാഥാ മാനേജർ ബിന്ദുരാജൻ, ജാഥാംഗങ്ങളായ സന്ധ്യാരാജി, ഐ.സബീന, ജി.ബീനാഭദ്രൻ, അജിഷ, എസ്.ജുനിത, ബീനാമോൾ തുടങ്ങിയവരുടെ നേതൃത്വത്തിൽ 4ന് കാസർഗോഡ് നിന്നാണ് ജാഥ ആരംഭിച്ചത്. 25ന് ഗാന്ധിപാർക്കിൽ നടക്കുന്ന സമാപന സമ്മേളനം സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ ജെ.ചിഞ്ചുറാണി, അഡ്വ.കെ.രാജൻ, അഡ്വ.ജി.ആർ.അനിൽ, പി.പ്രസാദ്, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ എന്നിവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |