തിരുവനന്തപുരം: മികച്ച പാരിസ്ഥിതിക പരിപാടിക്കുള്ള പ്രേംനസീർ സുഹൃത് സമിതിയുടെ നാലാമത് പ്രേംനസീർ - സൂര്യദേവ മഠം മെഡിറ്റേഷൻ സെന്റർ പുരസ്കാരം കൗമുദി ടി.വിയിലെ 'സ്നേക്ക് മാസ്റ്റർ"ക്ക് ലഭിച്ചു. പാമ്പുകളെക്കുറിച്ച് വാവാ സുരേഷ് അവതരിപ്പിക്കുന്ന ജനപ്രിയ പരിപാടിയാണ് സ്നേക്ക് മാസ്റ്റർ. കിഷോർ കരമനയാണ് നിർമ്മാതാവ്.
ആഗസ്റ്റ് 16ന് പൂജപ്പുര ശ്രീചിത്തിര തിരുനാൾ ആഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പുരസ്കാരങ്ങൾ നൽകുമെന്ന് ജൂറി ചെയർമാൻ പ്രമോദ് പയ്യന്നൂർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പ്രൊഫ. അലിയാർ, ശ്രീലത നമ്പൂതിരി, റിജു നായർ, അഭിനേതാവ് യദുകൃഷ്ണൻ, മാപ്പിളപ്പാട്ട് ഗായകരായ കൊല്ലം ഷാഫി, സീനാ രമേഷ് എന്നിവർ സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം നേടി. ജൂറി അംഗം ഗിരിജാ സേതുനാഥ്, സുഹൃത് സമിതി പ്രസിഡന്റ് പനച്ചമൂട് ഷാജഹാൻ, സെക്രട്ടറി തെക്കൻസ്റ്റാർ ബാദുഷ, ജോയിന്റ് സെക്രട്ടറി ഡോ. വാഴമുട്ടം ചന്ദ്രബാബു, സൂര്യദേവമഠം മെഡിറ്റേഷൻ സെന്റർ ഡയറക്ടർ ഷാജി കെ. നായർ, ഫിലിം പി.ആർ.ഒ അജയ് തുണ്ടത്തിൽ, ആർട്സ് കൺവീനർ ഗോപൻ ശാസ്തമംഗലം എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |