SignIn
Kerala Kaumudi Online
Thursday, 25 April 2024 7.41 AM IST

കാപ്പയിൽ ഇനി നായിക അപർണ ബാലമുരളി; മഞ്ജു വാര്യർ നിരസിച്ചത് അജിത് ചിത്രത്തിന് വേണ്ടി

kaapa

കടുവയ്‌ക്ക് ശേഷം പൃഥ്വിരാജിനെ നായകനാക്കി ഷാജി കെെലാസ് സംവിധാനം ചെയ്യുന്ന കാപ്പയിൽ നായികയായി അപർണ ബാലമുരളി എത്തുന്നു. ചിത്രത്തിൽ നിന്ന് മഞ്ജു വാര്യർ പിൻമാറിയതിന് പിന്നാലെയാണ് ദേശീയ പുരസ്‌കാര ജേതാവായ അപർണ എത്തുന്നത്. ജി.ആര്‍ ഇന്ദുഗോപൻ എഴുതിയ 'ശംഖുമുഖി' എന്ന നോവലിനെ ആസ്‍‌പദമാക്കിയുള്ള ചിത്രമാണ് കാപ്പ. ഇന്ദുഗോപൻ തന്നെയാണ് കാപ്പയുടെ തിരക്കഥ ഒരുക്കുന്നതും.

അജിത് ചിത്രം എകെ 61ൽ അഭിനയിക്കുന്നതിനാലാണ് മഞ്ജു കാപ്പയിൽ നിന്ന് പിൻമാറിയതെന്നാണ് വിവരം. സിനിമയുടെ ചിത്രീകരണത്തിനായി മഞ്ജു ഇപ്പോൾ ചെന്നൈയിലാണ്.

കാപ്പയുടെ ചിത്രീകരണം തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്. ജൂലായ് 15നാണ് ചിത്രീകരണം ആരംഭിച്ചത്. കൊട്ട മധു എന്ന കഥാപാത്രത്തെമായാണ് പൃഥിരാജ് എത്തുന്നത്. ആസിഫ് അലി, അന്ന ബെൻ, ദിലീഷ് പോത്തൻ, ജഗദീഷ് ,നന്ദു എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജോമോൻ ടി ജോൺ ഛായാഗ്രഹണം നിർവഹിക്കുന്നു. ജിനു എബ്രഹാം, ഡോൾവിൻ കുര്യാക്കോസ് , ദിലീഷ് നായർ എന്നിവരുടെ പങ്കാളിത്തത്തിൽ ആരംഭിച്ച തിയേറ്റർ ഒഫ് ഡ്രീംസ്, ഫെഫ്‌ക റൈറ്റേഴ്‌സ് യൂണിയന്റെ സഹകരണത്തിലാണ് 'കാപ്പ' ഒരുങ്ങുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MANJU WARRIER, APARNA BALAMURALI, KAAPA, PRITHVIRAJ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.