SignIn
Kerala Kaumudi Online
Saturday, 20 April 2024 7.06 AM IST

സർക്കാർ വാഹനങ്ങളുടെ കണക്കെടുപ്പിന് ധനവകുപ്പ്

government-vehicles

തിരുവനന്തപുരം: സംസ്ഥാനം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ സർക്കാർ വാഹനങ്ങളുടെ കണക്കെടുപ്പ് നടത്താൻ ധനകാര്യവകുപ്പ് നടപടി തുടങ്ങി. പൊലീസിലുൾപ്പെടെ വാഹനങ്ങളുടെ ദുരുപയോഗം കൂടുന്നതായാണ് കണ്ടെത്തൽ. ഇന്ധനച്ചെലവ് കുറയ്ക്കുകവഴി വലിയൊരു തുക ലാഭിക്കാമെന്നാണ് പ്രതീക്ഷ.

വാഹനങ്ങളുടെ കണക്ക് സൂക്ഷിക്കാൻ നേരത്തെ വീൽസ് എന്ന സംവിധാനമുണ്ടായിരുന്നെങ്കിലും വേണ്ടത്ര കാര്യക്ഷമമായില്ല. കൈവശമുള്ള വാഹനങ്ങളുടെ കണക്ക് കൈമാറാൻ എല്ലാ വകുപ്പ് മേധാവികൾക്കും കത്തു നൽകും. രജിസ്റ്റർ ചെയ്യാത്ത വാഹനങ്ങളുണ്ടെങ്കിൽ അതിന്റെ വിശദീകരണം നൽകണം. അടുത്ത ഘട്ടമായി പൊതുമേഖലാ സ്ഥാപനങ്ങളിലെ വാഹനങ്ങളുടെ കണക്ക് ശേഖരിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GOVERNMENT VEHICLES
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.