SignIn
Kerala Kaumudi Online
Thursday, 18 July 2019 2.36 PM IST

കാണാതായ പതിനേഴുകാരി മൂന്ന് ദിവസം കഴിച്ചുകൂട്ടിയത് ട്രെയിനിൽ: ഒടുവിൽ പെൺകുട്ടിയെ കണ്ടെത്തിയത് ഇങ്ങനെ...

found

കൊല്ലം:ട്രെയിൻ യാത്രയ്ക്കിടെ കാണാതായ വയനാട് സ്വദേശിനിയായ 17കാരിയെ കണ്ടെത്തി. കൊല്ലം റെയിൽവെ സ്റ്റേഷനിൽവച്ചാണ് കാക്കവയൽ സ്വദേശിനിയായ വിഷ്ണുപ്രിയയെ കണ്ടെത്തിയത്. കഴിഞ്ഞ മാസം 31നാണ് വിഷ്ണുപ്രിയയെ കാണാതായത്. മൂന്ന് ദിവസവും ട്രെയിനിലാണ് കഴിച്ച് കൂട്ടിയതെന്ന് കുട്ടി പൊലീസിനോട് പറഞ്ഞു. താൻ സ്വന്തം ഇഷ്ടപ്രകാരമാണ് വീട്ടിൽ നിന്ന് ഇറങ്ങി പോന്നതെന്നും പെൺകുട്ടി മൊഴി നൽകി.

കൊച്ചിയിലെ അമ്മ വീട്ടിൽ നിന്ന് മേയ് 31 വയനാട്ടിലേക്കുള്ള യാത്രയ്ക്കിടെ കോഴിക്കോടുവച്ചാണ് വിഷ്ണുപ്രിയയെ കാണാതാകുന്നത്. തുടർന്ന് കുട്ടിയുടെ കുടുംബം പൊലീസിൽ പരാതി നൽകി. കൂടാതെ അച്ഛൻ ശിവജി തന്റെ മകളെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ഫേസ്ബുക്കിൽ കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു. ഇതാണ് പെൺകുട്ടിയെ കണ്ടെത്താൻ സഹായകമായത്.

കൊല്ലം റെയിൽ വെ സ്റ്റേഷനിൽ പെൺകുട്ടി തനിച്ചിരിക്കുന്നത് കണ്ട ഒരു യുവാവ് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് സ്ഥലത്തെത്തി. വിഷ്ണുപ്രിയ അമ്മയോടും കുടുംബാംഗങ്ങളോടും സംസാരിച്ചു. അതേസമയം വിഷ്ണുപ്രിയയ്ക്കൊപ്പം മറ്റാരെങ്കിലും ഉണ്ടായിരുന്നോ എന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്. മകളെ കണ്ടെത്താൻ സഹായിച്ചതിന് നന്ദി അറിയിച്ചുകൊണ്ട് ശിവജി ഒരു കുറിപ്പ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: TRAIN, 17 YEARS OLD GIRL FOUND, POLICE
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.