SignIn
Kerala Kaumudi Online
Wednesday, 24 April 2024 9.18 PM IST

അന്ന് മുതലാണ് ഹിജാബ് ധരിച്ചു തുടങ്ങിയത്; ഇനിയൊരിക്കലും ഒരു തിരിച്ചു പോക്കുണ്ടാകില്ല; പുതിയ ജീവിതത്തെ കുറിച്ച് സനാഖാൻ

sana-khan

സിനിമയുടെ വെള്ളിവെളിച്ചത്തിൽ നിന്നും ആത്മീയ ലോകത്തേക്ക് ജീവിതം മാറ്റിയിരിക്കുകയാണ് നടി സനാഖാൻ. മതപരമായ കാരണങ്ങളാലാണ് താൻ വിനോദ വ്യവസായത്തിൽ നിന്നും പിന്മാറിയതെന്ന് അവർ തുറന്നു പറഞ്ഞിട്ടുണ്ട്.

ഇപ്പോഴിതാ ഹിജാബ് ധരിക്കാനുണ്ടായ സാഹചര്യത്തെ കുറിച്ചും സന തുറന്നു പറഞ്ഞു. താരത്തിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്നെല്ലാം ഗ്ലാമറസ് വേഷത്തിലുള്ള ചിത്രങ്ങൾ പിൻവലിക്കുകയുണ്ടായി. അതിന്റെ കാരണവും ഇപ്പോൾ വ്യക്തമാക്കിയിരിക്കുകയാണ്.

' എന്റെ മുൻകാല പ്രശസ്‌തിയിൽ എനിക്കെല്ലാമുണ്ടായിരുന്നു. പേര്, പ്രശസ്തി, പണം ആഗ്രഹിച്ചതെല്ലാം ചെയ്യാനും കഴിയുമായിരുന്നു. എന്നാൽ ഒരു കാര്യം മാത്രം നഷ്ടപ്പെട്ടു,​ സമാധാനം. ജീവിതത്തിൽ എല്ലാം ഉള്ളതുപോലെയായിരുന്നു. പക്ഷേ,​ സന്തോഷിക്കാൻ മാത്രം കഴിഞ്ഞില്ല. വിഷാദം പിടിച്ച ദിവസങ്ങളായിരുന്നു. 2019 ലെ റംസാൻ കാലത്ത് സ്വപ്നത്തിൽ സ്ഥിരമായി ശവക്കുഴി പ്രത്യക്ഷപ്പെടും.

കത്തിജ്വലിക്കുന്ന ശവക്കുഴിയിൽ തന്നെ തന്നെയായിരുന്നു കണ്ടിരുന്നത്. ജീവിതത്തിൽ മാറ്റമുണ്ടായില്ലെങ്കിൽ തന്റെ അവസാനം ഇങ്ങനെയായിരിക്കുമെന്ന് ദൈവം മുന്നറിയിപ്പ് നൽകിയതാണെന്ന് തോന്നി. അൽപം പേടിപ്പിക്കുന്നതായിരുന്നു അത്. പ്രചോദനാത്മകമായ എല്ലാ ഇസ്ലാമിക പ്രഭാഷണങ്ങളും കേൾക്കുമായിരുന്നു. ഒരു രാത്രി ഏറ്റവും മനോഹരമായ ഒരു വാക്യം വായിച്ചത് ഇന്നും ഓർക്കുന്നു.

നിങ്ങളുടെ അവസാന ദിവസം ഹിജാബ് ധരിക്കുന്നതിന്റെ ആദ്യ ദിവസമാകാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ല എന്നായിരുന്നു സന്ദേശം. ആ വാക്യം ഹൃദയത്തിൽ സ്പർശിച്ചു. ഇനിയുള്ള ജീവിതത്തിൽ ഹിജാബ് നീക്കം ചെയ്യില്ലെന്ന് തീരുമാനിക്കുന്നത് അങ്ങനെയാണ്. അടുത്ത ദിവസം എന്റെ പിറന്നാളായിരുന്നു.

ധാരാളം സ്കാർഫ് ആ സമയത്ത് താൻ വാങ്ങാറുണ്ടായിരുന്നു. സ്കാർഫ് ധരിച്ച് ഇനിയൊരിക്കലും ഇത് നീക്കം ചെയ്യില്ലെന്ന് സ്വയം തീരുമാനമെടുത്തു". തനിക്കുണ്ടായ മാറ്റത്തിൽ വളരെ സന്തോഷവതിയാണെന്നും ഇനിയൊരു തിരിച്ചു പോക്കോ ഹിജാബ് നീക്കം ചെയ്യുകയോ ഇല്ലെന്നും സന പറയുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SANA KHAN, HIJAB
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.