SignIn
Kerala Kaumudi Online
Wednesday, 24 April 2024 5.44 AM IST

100 അശരണർക്ക് സൗജന്യ പഠനമൊരുക്കാൻ മമ്മൂട്ടി

mammootty

കൊച്ചി: അശരണരായ 100പേരുടെ കോളേജ് വിദ്യാഭ്യാസച്ചെലവ് നടൻ മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ ഏറ്റെടുക്കും. പ്രകൃതിക്ഷോഭങ്ങളിലും കൊവിഡിലും മാതാപിതാക്കളെ നഷ്ടപ്പെട്ടവർക്ക് വിദ്യാമൃതം രണ്ട് എന്ന പദ്ധതിയിൽ മുൻഗണന നൽകുമെന്ന് ഫൗണ്ടേഷൻ ചെയർമാൻ കെ. മുരളീധരൻ അറിയിച്ചു.

വിദ്യാഭ്യാസഗ്രൂപ്പായ എം.ജി.എമ്മിന്റെ എൻജിനിയറിംഗ്, പോളിടെക്‌നിക്ക്, ഫാർമസി, ആർട്സ് ആൻഡ് സയൻസ് കോളേജുകളിലാണ് പ്രവേശനം നൽകുക. ബിരുദം, ബിരുദാനന്തരബിരുദം കോഴ്സുകളിലെ മുഴുവൻ പഠനച്ചെലവും ഫൗണ്ടേഷൻ വഹിക്കും. മാനേജ്മെന്റ് സീറ്റുകളിൽ യോഗ്യതാപരീക്ഷയിലെ മാർക്കിന്റെ അടിസ്ഥാനത്തിൽ പ്രവേശനം നൽകുമെന്ന് ഗ്രൂപ്പ് ചെയർമാൻ ഗീവർഗീസ് യോഹന്നാൻ പറഞ്ഞു.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വനവാസികൾക്കും സഹായംനൽകും. കൂടുതൽ വിവരങ്ങൾക്കും അപേക്ഷയ്ക്കും 7025335111, 9946485111 ൽ ബന്ധപ്പെടണം.

'കൊവിഡ് മഹാമാരിയും പ്രകൃതിദുരന്തങ്ങളും ഒരുപാട് അനാഥരെ സൃഷ്ടിച്ചിട്ടുണ്ട്. അവരിൽ ഉപരിപഠനം പ്രതിസന്ധിയിലായ വിദ്യാർത്ഥികൾക്ക് സഹായം നൽകുകയെന്ന ലക്ഷ്യത്തോടെയാണ് വിദ്യാമൃതം രണ്ട് പദ്ധതിക്ക് തുടക്കം കുറിക്കുന്നത്."

- മമ്മൂട്ടി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MAMMOOTTY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.