SignIn
Kerala Kaumudi Online
Tuesday, 23 April 2024 10.50 PM IST

രാഷ്ട്രീയം ഉപേക്ഷിക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നു, മോദി സർക്കാരിലെ മികച്ച മന്ത്രിയുടെ ഞെട്ടിക്കുന്ന വാക്കുകൾ

gadkari-

നാഗ്പൂർ : 'ചിലപ്പോൾ രാഷ്ട്രീയം വിടാൻ വിചാരിക്കും' പൊതു പരിപാടിയിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ വാക്കുകൾ കേട്ട് സദസിലുള്ളവർ ഞെട്ടി. കേന്ദ്ര സർക്കാരിൽ ഏറെ ജനപ്രിയനായ റോഡ് ഗതാഗതഹൈവേ മന്ത്രി നാഗ്പൂരിൽ ശ്രീ ഗിരീഷ് ഗാന്ധി അമൃത് മഹോത്സവ് സത്കാർ പരിപാടിയിൽ സദസിനെ അഭിസംബോധന ചെയ്യവേയാണ് രാഷ്ട്രീയം ഉപേക്ഷിക്കുന്നതിനെ കുറിച്ചുള്ള തന്റെ ചിന്തകൾ പരസ്യമാക്കിയത്. രാഷ്ട്രീയത്തിനപ്പുറം ജീവിതത്തിൽ ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ടെന്നും അതിനാലാണ് ചിലപ്പോൾ രാഷ്ട്രീയം വിടാൻ വിചാരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

'ഗിരീഷ് ഭായ് രാഷ്ട്രീയത്തിൽ ആയിരുന്നപ്പോൾ, ഞാൻ അദ്ദേഹത്തെ നിരുത്സാഹ പെടുത്തുമായിരുന്നു, കാരണം രാഷ്ട്രീയം വിടാൻ ഞാനും ചിലപ്പോൾ ആലോചിക്കാറുണ്ട്. രാഷ്ട്രീയത്തിന് പുറമെ ജീവിതത്തിൽ ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്.' സാമൂഹിക പ്രവർത്തകനായ ഡോ. ഗിരീഷ് ഗാന്ധിയെക്കുറിച്ച് സംസാരിക്കവേ ഗഡ്കരി പറഞ്ഞു.തന്നെ പരിസ്ഥിതിയുടെ പ്രാധാന്യത്തെ കുറിച്ച് മനസിലാക്കി തന്ന വ്യക്തിയായിരുന്നു ഗിരീഷ് ഗാന്ധി. രാഷ്ട്രീയം എന്ന വാക്കിന് അർത്ഥവും മൂല്യവും പ്രാധാന്യവും നഷ്ടപ്പെട്ടതിനെ കുറിച്ചും മന്ത്രി വാചാലനായി.

നാഗ്പൂർ സന്ദർശനത്തിൽ ദേശീയ പാത 547ഇയുടെ സാവ്നർധാപെവാഡ ഗൗണ്ട്‌ഖൈരി സെക്ഷന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. ഗ്രീൻഫീൽഡ് ബൈപാസ്, പാലങ്ങൾ, റെയിൽവേ മേൽപ്പാലം, ഇരുവശങ്ങളിലും വാഹനങ്ങൾക്കുള്ള അടിപ്പാത, ബസ് ഷെൽട്ടർ തുടങ്ങി വിവിധ സവിശേഷതകളാൽ നിറഞ്ഞ ഈ ഹൈവേ ഭാഗത്തെ ഗതാഗത പ്രശ്നം ഇല്ലാതാക്കുമെന്നും ഗഡ്കരി പറഞ്ഞു. പൗരന്മാർക്ക് സുഗമവും സുരക്ഷിതവുമായ ഗതാഗതം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, NAGPUR, GADKARI, BJP, RSS, ROAD, LEFT POLITICS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.