മണ്ണാർക്കാട്: നഗരസഭയിലെ ആറാം വാർഡ് ഉഭയമാർഗത്തിൽ തിരഞ്ഞെടുപ്പിന് മത്സരിക്കുമ്പോൾ ജനങ്ങൾക്ക് നൽകിയ ഉറപ്പ് പാലിച്ച് കൗൺസിലർ. പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കും സ്കൂളുകൾക്കും അവാർഡ് ഏർപ്പെടുത്തുമെന്ന ഉറപ്പാണ് വാർഡ് കൗൺസിലർ അരുൺകുമാർ പാലക്കുറുശ്ശി പാലിച്ചത്.
അഡ്വ. എൻ.ഷംസുദ്ദീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ അരുൺകുമാർ പാലക്കുറുശ്ശി അദ്ധ്യക്ഷത വഹിച്ചു. കെ.പി.എസ് പയ്യനടം, മുൻപഞ്ചയാത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ്ദാലി, കൗൺസിലർമാരായ രാധാകൃഷ്ണൻ, ഷമീർ വേളക്കാടൻ, മനോജ്, രാമനാഥൻ, ഖാലിദ്, വിജി, ഷീബ, നഫീസ, പ്രിയ എന്നിവർ സംസാരിച്ചു.
ഉഭയമാർഗം വാർഡിലെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ വിജയിച്ചവരെയും എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷകളിൽ വിജയിച്ചവരെയും100% വിജയം കരസ്ഥമാക്കിയ കെ.ടി.എം സ്കൂളിനെയും കൗൺസിലർ അവാർഡ് നൽകി അനുമോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |