കൊച്ചി: ഇന്ത്യൻ റെയിൽവേയുമായി കൈകോർത്ത് ഡൊമസ്റ്റിക് ടൂർ ഓപ്പറേറ്ററായ ട്രാവൽ ടൈംസ് ഇന്ത്യ ഒരുക്കുന്ന ഉല റെയിലിന്റെ ഓണം അവധി സ്പെഷ്യൽ യാത്ര സെപ്തംബർ രണ്ടിന് ആരംഭിക്കുമെന്ന് ട്രാവൽ ടൈംസ് മനേജിംഗ് ഡയറക്ടർ കെ. ശിവപ്രസാദ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. മൈസൂർ, ഹംപി, ഹൈദരാബാദ്, അജന്ത, എല്ലോറ, സ്റ്റാച്യു ഒഫ് യൂണിറ്റി, ഗോവ എന്നിവിടങ്ങളിലേക്കുള്ള 11 ദിവസ യാത്രയാണ് ഒരുക്കിയിട്ടുള്ളത്. മധുരയിൽ നിന്ന് ആരംഭിക്കുന്ന ട്രെയിനിൽ തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, ഷൊർണൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിൽ നിന്ന് യാത്രയിൽ പങ്കുചേരാം. 256 സീറ്റുകളുള്ള നാല് എ.സി കമ്പാർട്ട്മെന്റുകളും 432 സീറ്റുകളുള്ള ആറ് സ്ലീപ്പർ കോച്ചുകളും രണ്ട് ജനറൽ കോച്ചുകളും രണ്ട് പാൻട്രി കോച്ചുകളുമുൾപ്പെടുന്നതാണ് ഉല ട്രെയിൻ. ഭക്ഷണവും താമസവും ടൂറിസ്റ്റ് സ്പോട്ടിലേക്കുള്ള യാത്രയുമുൾപ്പടെ തേർഡ് എ.സിക്ക് 34,500 രൂപയും സെക്കൻഡ് സ്ലീപ്പറിന് 29,750 രൂപയും ബഡ്ജറ്റ് ക്ലാസിന് 24,750 രൂപയുമാണ് നിരക്ക്. ഒരേ കോച്ചിനും സുരക്ഷാ ഗാർഡുകളും പരിചയസമ്പന്നനായ സഹായിയുമുണ്ടാകും. തിരുവോണ ദിവസം ഓണസദ്യയും ഒരുക്കുന്നുണ്ടെന്നും എം.ഡി അറിയിച്ചു. ഒമ്പതുദിവസം നീണ്ടുനിൽക്കുന്ന ഷിർദി സ്പെഷൽ യാത്ര അടുത്തമാസം 23ന് ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക് . www.ularail.com
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |