പൃഥ്വിരാജ് ചിത്രം കാപ്പയിൽ ആഗസ്റ്റ് 7ന് ജോയിൻ ചെയ്യും
പൃഥ്വിരാജ്, ആസിഫ് അലി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കാപ്പയിൽ അഭിനയിക്കാൻ അപർണ ബാലമുരളി ആഗസ്റ്റ് 7ന് തിരുനന്തപുരത്ത് എത്തുന്നു.മികച്ച നടിക്കുള്ള ദേശീയ അവാർഡ് ലഭിച്ചശേഷം അപർണ ആദ്യമായാണ് തിരുവനന്തപുരത്ത് എത്തുന്നത്. കാപ്പയിൽ മഞ്ജു വാര്യർക്ക് പകരം നായികയായാണ് അപർണ അഭിനയിക്കുന്നത്.ഒരുമാസം അപർണ തിരുവനന്തപുരത്ത് ഉണ്ടാവും.പൃഥ്വിരാജിന്റെയും ഷാജി കൈലാസിന്റെയും ചിത്രത്തിൽ ആദ്യമാണ്.
ഇനി ഉത്തരം എന്ന ചിത്രത്തിലാണ് അപർണ ഇപ്പോൾ അഭിനയിക്കുന്നത്. പൊള്ളാച്ചിയിൽ ഈ ചിത്രത്തിന്റെ ലൊക്കേഷനിലാണ് അപർണ അവാർഡ് വിവരം അറിയുന്നത്. അപർണ നായികയായി അഭിനയിച്ച സുന്ദരി ഗാർഡൻസ് എന്ന ചിത്രം ഒ.ടി. ടി റിലീസിന് ഒരുങ്ങുന്നുണ്ട്. നീരജ് മാധവ് ആണ് ചിത്രത്തിലെ നായകൻ. സംവിധായകൻ സലിം അഹമ്മദാണ് സുന്ദരി ഗാർഡൻസ് നിർമ്മിക്കുന്നത്. അതേസമയം അന്ന ബെന്നാണ് കാപ്പയിൽ മറ്റൊരു സ്ത്രീ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.ഇന്ദ്രൻസ് ജഗദീഷ്, നന്ദു എന്നിവരാണ് മറ്റു താരങ്ങൾ. തിരുവനന്തപുരം നഗരത്തിലെ അദൃശ്യഅധോലോകത്തിന്റെ കഥ പറയുന്ന ചിത്രത്തിന് ജി.ആർ. ഇന്ദുഗോപൻ രചന നിർവഹിക്കുന്നു. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന് ജോമോൻ ടി. ജോൺ ആണ് ഛായാഗ്രഹണം .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |