മൂവാറ്റുപുഴ: മദ്ധ്യപ്രദേശിലെ ഗോളിയാറിൽ വച്ച് 23,24 തിയതികളിൽ നടന്ന ഏഷ്യയിലെ മികച്ച ലീഗ് അടിസ്ഥാനത്തിൽ നടത്തിയ സെലക്ഷൻ ടൂർണമെന്റിൽ കേരള ആം റസ്ലിംഗ് അസോസിയേഷൻ ജനറൽ സെക്രട്ടറി ജോജി ഏലൂർ നയിച്ച കേരള പുരുഷ, വനിതാ ടീം ഉന്നത വിജയം നേടി. വനിതാ വിഭാഗത്തിൽ ഇടുക്കിയിൽ നിന്ന് ജിന്സിയും ആൻസലെറ്റ് ജോസും (അമ്മയും മകളും) എറണാകുളത്ത് നിന്ന് റീജാ സുരേഷും ആർദ്ര സുരേഷും തൃശൂരിൽ നിന്ന് ആര്യ പി., കോഴിക്കോട് നിന്ന് ശ്രേയ, അപർണ റോഷിത്ത്, മലപ്പുറത്ത് നിന്ന് നജു ഷൗക്കത്ത്, ഷെല്ലി, ഉണ്ണിമായ എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത് .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |