SignIn
Kerala Kaumudi Online
Thursday, 25 April 2024 6.45 PM IST

എൽ.ഡി.എഫിന്റെ സ്വാതന്ത്ര്യ ദിനാഘോഷം അഞ്ച് ദിവസം

p

തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷം ആഗസ്റ്റ് 11 മുതൽ 15 വരെ വിവിധ കേന്ദ്രങ്ങളിലായി നടത്താൻ ഇടതുമുന്നണിയുടെ തീരുമാനം.

സ്വാതന്ത്ര്യസമര സന്ദേശങ്ങളുൾക്കൊള്ളുന്ന പ്രത്യേക സമ്മേളനങ്ങളും സംഘടിപ്പിക്കുമെന്നും കൺവീനർ ഇ.പി. ജയരാജൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. എൽ.ഡി.എഫ് ജില്ലാ നേതാക്കളുടെ സജീവസാന്നിദ്ധ്യം എല്ലായിടത്തുമുണ്ടാകും.

ആദ്യമായാണ് ഇടതുമുന്നണി സംവിധാനം സ്വാതന്ത്ര്യദിനാഘോഷം ഏറ്റെടുത്ത് നടത്തുന്നത്. സി.പി.എം കഴിഞ്ഞ വർഷം മുതലാണ് സ്വാതന്ത്ര്യദിനം ആഘോഷിച്ച് തുടങ്ങിയത്. രാജ്യത്തെ പ്രത്യേക രാഷ്ട്രീയകാലാവസ്ഥയിൽ ഇത്തവണ സി.പി.എമ്മും സി.പി.ഐയും സംയുക്തമായി സ്വാതന്ത്ര്യദിനാഘോഷത്തിന് ദേശീയതലത്തിൽ ധാരണയായിരുന്നു.

മുഴുവൻ എൽ.ഡി.എഫ് ഓഫീസുകളിലും ആഗസ്റ്റ് 15ന് രാവിലെ 10ന് ദേശീയപതാക ഉയർത്തി സ്വാതന്ത്ര്യദിന പ്രതിജ്ഞയെടുക്കും. സി. കേശവന്റെ ചരിത്രപ്രസിദ്ധമായ കോഴഞ്ചേരി പ്രസംഗത്തിന്റെ ഓർമ്മയ്ക്കായി കോഴഞ്ചേരിയിൽ ആഗസ്റ്റ് 11നും വൈക്കം സത്യഗ്രഹത്തിന്റെ ഓർമ്മയ്ക്ക് വൈക്കത്ത് 12നും ഉപ്പുസത്യഗ്രഹം നടന്ന പയ്യന്നൂരിൽ 13നും ദേശീയപതാക ഉയർത്തിപ്പിടിച്ച് പി. കൃഷ്ണപിള്ള ബ്രിട്ടീഷുകാരെ പ്രതിരോധിച്ച കോഴിക്കോട് കടപ്പുറത്ത് 14നും പ്രത്യേകപരിപാടികൾ സംഘടിപ്പിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LDF
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.