കോഴിക്കോട്: 2021ലെ എഴുത്തച്ഛൻ പുരസ്കാരം നാളെ വൈകിട്ട് 3.30ന് കോഴിക്കോട് ടൗൺഹാളിൽ പി.വത്സലയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിക്കും. മലയാള ഭാഷയ്ക്കും സാഹിത്യത്തിനും മഹത്തായ സംഭാവനകൾ നൽകിയ ഗുരുസ്ഥാനീയരായ എഴുത്തുകാർക്കായി കേരള സർക്കാർ ഏർപ്പെടുത്തിയ പരമോന്നത സാഹിത്യ ബഹുമതിയാണ് എഴുത്തച്ഛൻ പുരസ്കാരം. സാംസ്കാരിക മന്ത്രി വി.എൻ.വാസവൻ അദ്ധ്യക്ഷത വഹിക്കും. തുറമുഖ-മ്യൂസിയം മന്ത്രി അഹമ്മദ് ദേവർകോവിൽ മുഖ്യാതിഥിയായിരിക്കും. എം.കെ.രാഘവൻ എം.പി, മേയർ ഡോ.ബീന ഫിലിപ്പ്, സാഹിത്യ അക്കാഡമി ചെയർമാൻ സച്ചിദാനന്ദൻ തുടങ്ങിയവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |