കൊല്ലം: സ്കൂൾ വിദ്യാർത്ഥികളിൽ ദേശീയതയും സ്വാതന്ത്ര്യാവബോധവും സൃഷ്ടിക്കുന്നതിന് പച്ചയിൽ ശശിധരൻ ഫൗണ്ടേഷൻ സ്വാതന്ത്ര്യ ദിനാഘോഷ മത്സരങ്ങൾക്ക് എൻട്രികൾ ക്ഷണിച്ചു. ആഗസ്റ്റ് 12ന് കടയ്ക്കൽ ശ്രീശൈലം ഓഡിറ്റോറിയത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്. 6 മുതൽ 16 വയസുവരെയുള്ള സ്കൂൾ കുട്ടികൾക്ക് ദേശഭക്തിഗാനാലാപനം, പെൻസിൽ ഡ്രോയിംഗ് എന്നിവയിലാണ് മത്സരം. ഒരു സ്കൂളിൽ നിന്ന് ഒന്നിലധികം ടീമുകൾക്ക് ദേശഭക്തി ഗാനമത്സരത്തിൽ പങ്കെടുക്കാം. പരമാവധി സമയം 7 മിനിട്ട്. ഒരു ഗ്രൂപ്പിൽ പരമാവധി 7 പേർ. പെൻസിൽ ഡ്രോയിംഗ് വിഷയം മത്സരസമയത്ത് ലഭ്യമാക്കും. വിശദവിവരങ്ങൾക്ക് 9495173236, 9539543077 എന്നീ വാട്സ് ആപ്പ് നമ്പറുകളിൽ ബന്ധപ്പെടാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |