SignIn
Kerala Kaumudi Online
Thursday, 25 April 2024 8.29 PM IST

സോണിയ ഗാന്ധിയുടെ ചോദ്യം ചെയ്യൽ; തലസ്ഥാനത്ത് പ്രതിഷേധിച്ച സതീശനും ചെന്നിത്തലയും അറസ്റ്റിൽ

chennithala-vd-satheesan

തിരുവനന്തപുരം: നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയെ ഇ ‌ഡി ചോദ്യം ചെയ്യുന്നതിൽ കോൺഗ്രസ് ഇന്നും പ്രതിഷേധിച്ചു. രാജ്‌ഭവന് മുന്നിൽ പ്രതിഷേധിച്ചതിന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. വി ഡി സതീശൻ, രമേശ് ചെന്നിത്തല, ഡിസിസി പ്രസിഡന്റ് പാലോട് രവി എന്നിവരുടെ നേതൃത്വത്തിലാണ് രാജ്‌ഭവനിലേയ്ക്ക് മാർച്ച് നടത്തിയത്. രാജ്‌ഭവന് മുന്നിൽ ബാരിക്കേഡ് വച്ച് പൊലീസ് മാർച്ച് തടഞ്ഞെങ്കിലും പ്രവർത്തകർ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

protest

അതേസമയം, ഡൽഹിയിൽ കോൺഗ്രസ് എംപിമാർ വിജയ് ചൗക്കിലേയ്ക്ക് മാർച്ച് നടത്തി. തുടർന്ന് രാഷ്ട്രപതിഭവനിലേക്ക് മാര്‍ച്ച് നടത്താന്‍ ശ്രമിച്ചതോടെ എംപിമാരെ പൊലീസ് കസ്റ്റിഡിയിലെടുത്തു. എഐസിസി ആസ്ഥാനത്തിന് മുന്നിലും കോണ്‍ഗ്രസ് പ്രവര്‍ത്തകർ പ്രതിഷേധിച്ചു. തുടര്‍ന്ന് പൊലീസ് ബലം പ്രയോഗിച്ച് പ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RAMESH CHENNITHALA VD SATHEESAN, PROTEST, NATIONAL HERALD CASE, SONIYA GANDHI, PROTEST IN KERALA, ARRESTED
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.