SignIn
Kerala Kaumudi Online
Friday, 19 April 2024 4.46 PM IST

ഉന്നത വിജയികളെ ആദരിച്ചു

inogration

മണ്ണാർക്കാട്: നഗരസഭാ പരിധിയിൽ 2022-ലെ എസ്.എസ്.എൽ.സി, പ്ലസ് ടു, എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ കുട്ടികളെ ആദരിക്കുന്ന ചടങ്ങ് വിജയാദരം- 2022 സംഘടിപ്പിച്ചു. നഗരസഭാ ചെയർമാൻ സി.മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. സാഹിത്യകാരൻ കെ.പി.എസ്.പയ്യനെടം മുഖ്യപ്രഭാഷണം നടത്തി. നാടകരംഗത്ത് 50 വർഷം പൂർത്തിയാക്കിയ കെ.പി.എസ്.പയ്യനെടം, ഭാരതിയാർ യൂണിവേഴ്സിറ്റിയിൽ നിന്നും എം.എ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ പരീക്ഷയിൽ ഒന്നാംറാങ്ക് നേടിയ ആഗ്ന എസ്. നാഥ് എന്നിവരെ നഗരസഭ ആദരിച്ചു. വികസനകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷൻ കെ.ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അദ്ധ്യക്ഷന്മാരായ മാസിത സത്താർ, ഹംസ കുറുവണ്ണ, വത്സലാകുമാരി, ഷഫീഖ് റഹ്മാൻ, കൗൺസിലർ കയറുന്നീസ, നഗരസഭാ സെക്രട്ടറി എം.വിനയൻ, വി.എസ്.റഷീദ എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD, ADARAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.