SignIn
Kerala Kaumudi Online
Friday, 19 April 2024 10.12 AM IST

സൗത്ത് ഇന്ത്യൻ ബാങ്കിന് ₹115.35 കോടി ലാഭം

sib

കൊച്ചി: നടപ്പുവർഷത്തെ ആദ്യപാദമായ ഏപ്രിൽ-ജൂണിൽ സൗത്ത് ഇന്ത്യൻ ബാങ്ക് 1018.82 ശതമാനം വളർച്ചയോടെ 115.35 കോടി രൂപ ലാഭം നേടി. മുൻവർഷത്തെ സമാനപാദത്തിൽ ലാഭം 10.31 കോടി രൂപയായിരുന്നു.

മൊത്തം വായ്‌പകൾ 10.95 ശതമാനം വർദ്ധിച്ച് 64,704 കോടി രൂപയിലെത്തി. കറന്റ് അക്കൗണ്ട് സേവിംഗ്‌സ് അക്കൗണ്ട് (കാസ) നിക്ഷേപം 17.92 ശഥമാനം ഉയർന്ന് 30,355 കോടി രൂപയായി. നിക്ഷേപങ്ങളിൽ 3.46 ശതമാനവും എൻ.ആർ.ഐ നിക്ഷേപത്തിൽ 3.50 ശതമാനവും വർദ്ധനയുണ്ട്.

മൊത്തം നിഷ്‌ക്രിയ ആസ്‌തി 8.02 ശതമാനത്തിൽ നിന്ന് 5.87 ശതമാനത്തിലേക്കും അറ്റ നിഷ്‌ക്രിയ ആസ്‌തി 5.05 ശതമാനത്തിൽ നിന്ന് 2.87 ശതമാനത്തിലേക്കും കുറഞ്ഞു. പുതിയ ബിസിനസ് തന്ത്രങ്ങളും കോർപ്പറേറ്റ്, ബിസിനസ്, വ്യക്തിഗത, സ്വർണപ്പണയ വായ്‌പകളിലും ക്രെഡിറ്റ് കാർഡിലും മികവ് പുലർത്തിയതും നേട്ടമായെന്ന് മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ മുരളി രാമകൃഷ്‌ണൻ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, SOUTH INDIAN BANK, NET RESULTS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.