തിരുവല്ല : ജില്ലാതല തൊഴിൽമേള 30ന് എം.ജി.എം സ്കൂളിൽ നടക്കും. മേളയിൽ പങ്കാളികളാകാൻ 1312 പേർ ഇതുവരെ രജിസ്റ്റർ ചെയ്തു. 30ന് രാവിലെ 9ന് മന്ത്രി വീണാജോർജ് ഉദ്ഘാടനം ചെയ്യും. മാത്യു ടി.തോമസ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. 18നും 35നും ഇടയിൽ പ്രായമുള്ളവർക്കായാണ് മേള. എൽ.ഐ.സി., എസ്.ബി.ഐ, എച്ച്.ഡി.എഫ്.സി ബാങ്ക്, മാക്സ്വിൻ ഗ്രൂപ്പ് തുടങ്ങി 19 കമ്പനികളാണ് മേളയ്ക്കെത്തുക. കുടുംബശ്രീകളിലൂടെ നഗരസഭകളിൽ നടപ്പാക്കുന്ന ദേശീയ നഗര ഉപജീവന ദൗത്യത്തിന്റെ ഭാഗമായാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്. സംസ്ഥാന തലത്തിൽ ആദ്യമായാണ് ഒരു നഗരസഭ ഇത്തരത്തിൽ മേള സംഘടിപ്പിക്കുന്നതെന്ന് ചെയർപേഴ്സൺ ശാന്തമ്മ വർഗീസ്, സെക്രട്ടറി നാരായണൻ സ്റ്റാലിൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. തിരുവല്ലയ്ക്ക് പുറമേ ജില്ലയിലെ മറ്റ് നഗരസഭകളായ പത്തനംതിട്ട, അടൂർ, പന്തളം എന്നിവിടങ്ങളിൽ ഉള്ളവരും മേളയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി എത്തി 30ന് രാവിലെ 8.30 മുതൽ നടക്കുന്ന സ്പോട്ട് രജിസ്ട്രേഷനിൽ ആർക്കും പങ്കെടുക്കാം. ഒരാൾക്ക് രണ്ട് കമ്പനികളുടെ കൗണ്ടറുകൾ സന്ദർശിക്കാൻ അവസരം ഉണ്ടായിരിക്കും. വൈസ് ചെയർമാൻ ജോസ് പഴയിടം, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജിജി വട്ടശ്ശേരി, കൗൺസിലർ ശ്രീനിവാസ് പുറയാറ്റ് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |