SignIn
Kerala Kaumudi Online
Friday, 19 April 2024 4.00 PM IST

വ്യാപാരികളുടെ കളക്ടറേറ്റ് ധർണയിൽ പ്രതിഷേധമിരമ്പി

kvv
ഭക്ഷ്യസാധനങ്ങൾക്ക് ഏർപ്പെടുത്തിയ ജി.എസ്.ടി പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് വ്യാ​പാ​രി​ ​വ്യ​വ​സാ​യി​ ​ഏ​കോ​പ​ന​ ​സ​മി​തി​ ​കോ​ഴി​ക്കോ​ട് ​ക​ല​ക്ട​റേ​റ്റി​നു​ ​മു​മ്പി​ൽ​ ​ന​ട​ത്തി​യ​ ​ധ​ർ​ണ​ ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് ​അ​ഷ്റ​ഫ് ​മൂ​ത്തേ​ട​ത്ത് ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ന്നു

കോഴിക്കോട്: വൈദ്യുതി നിരക്ക് വർദ്ധന പിൻവലിക്കുക, ഭക്ഷ്യസാധനങ്ങൾക്ക് ഏർപ്പെടുത്തിയ ജി.എസ്.ടി. പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കളക്ടറേറ്റിന് മുന്നിൽ ധർണ നടത്തി. കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡന്റ് അഷ്‌റഫ് മൂത്തേടത്ത് ഉദ്ഘാടനം ചെയ്തു. പ്ലാസ്റ്റിക് നിരോധനത്തിന്റെ പേരിൽ കടകളിൽ കയറി വ്യാപാരികളെ ദ്രോഹിക്കരുതെന്നും ബദൽ സംവിധാനം വരുന്നതുവരെ പിഴ ചുമത്തരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജില്ലാ സീനിയർ വൈസ് പ്രസിഡന്റ് എ.വി.എം കബീർ അദ്ധ്യക്ഷത വഹിച്ചു. വി.സുനിൽകുമാർ, എം.ഷാഹുൽ ഹമീദ്, പി.കെ.ബാപ്പുഹാജി, അമീർ മുഹമ്മദ് ഷാജി, ഏറത്ത് ഇക്ബാൽ, കെ.ടി,വിനോദൻ, മനാഫ് കാപ്പാട്, സരസ്വതി, സലീം രാമനാട്ടുകര എന്നിവർ പ്രസംഗിച്ചു. മണിയോത്ത് മൂസ, റഫീഖ് മാളിക, കെ.എം.ഹനീഫ, വി.ഇബ്രാഹിം ഹാജി, കെ.പി.മൊയ്തീൻകോയ ഹാജി, എം.ബാബുമോൻ, പി.സി.അഷ്‌റഫ്, സുരേഷ്ബാബു കൈലാസ്, ഒ.വി.ലത്തീഫ്, എ.കെ.മൻസൂർ, യു.അബ്ദുറഹിമാൻ, ടി.കുഞ്ഞികൃഷ്ണൻ നമ്പ്യാർ എന്നിവർ നേതൃത്വം നൽകി. ജില്ലാ ജനറൽ സെക്രട്ടറി ജിജി.കെ.തോമസ് സ്വാഗതം പറഞ്ഞു. ജി.എസ്.ടി നിയമത്തിലെ അപാകത പരിഹരിക്കുക, ടെസ്റ്റ് പർച്ചേസ് പിൻവലിക്കുക, ഹൈവേ വികസനത്തിന്റെ പേരിൽ കുടിയൊഴിപ്പിക്കപ്പെടുന്ന വ്യാപാരികൾക്ക് പുനരധിവാസ പാക്കേജ് അനുവദിക്കുക എന്നീ ആവശ്യങ്ങളും വ്യാപാരികൾ ഉന്നയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.