കാഞ്ഞങ്ങാട് : മാതോത്ത് കല്ലംചിറ പ്രദേശവാസികളുടെ ചിരകാല സ്വപ്നം സാക്ഷാത്കരിച്ച് നടപ്പാത ഗതാഗത യോഗ്യമാക്കി നഗരസഭ. മുൻ ചെയർമാൻ വി.വി.രമേശന്റെയും അന്നത്തെ വാർഡ് കൗൺസിലർ കെ.വി.ഉഷയുടെയും ഇടപെടലിന്റെ ഫലമായി നാട്ടുകാരുടെ സഹായത്താൽ വിവിധ ഘട്ടങ്ങളിലായി നഗരസഭ ഫണ്ട് ഉപയോഗപ്പെടുത്തിയാണ് റോഡിന്റെ പ്രവൃത്തി തുടങ്ങിയത്. മഴക്കാലത്ത് ഉണ്ടാകുന്ന വെള്ളക്കെട്ട് ഉൾപ്പെടെ പരിഹരിച്ച് ആധുനിക രീതിയിലുള്ള ഡ്രൈനേജ് ഉൾപ്പെടെ നിർമ്മിച്ച് കോൺക്രീറ്റ് റോഡിന്റെ നിർമ്മാണം പൂർത്തീകരിക്കുകയായിരുന്നു. ജനകീയ പങ്കാളിത്തത്തിൽ നഗരസഭാ ചെയർപേഴ്സൺ കെ.വി.സുജാത റോഡ് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്ത വാർഡ് കൗൺസിലർ വി.വി.രമേശൻ അദ്ധ്യക്ഷത വഹിച്ചു.നഗരസഭാ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.അനീഷൻ,മുൻ വൈസ് ചെയർപേഴ്സൺ എൽസുലൈഖ,പൊതുപ്രവർത്തകരായ കെ.പി.ജയപാലൻ,എം.ജയപ്രകാശ്,ഷെരീഫ് കോവൽ പള്ളി,ജ്യോതിഷ് കണ്ടത്തിൽ,പി.കുഞ്ഞിരാമൻ,എൻ.ഉണ്ണികൃഷ്ണൻഎന്നിവർ സംസാരിച്ചു, വാർഡ് കൺവീനർ കെ.വി.ഉഷ സ്വാഗതം പറഞ്ഞു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |