SignIn
Kerala Kaumudi Online
Thursday, 25 April 2024 10.16 PM IST

എൻ.എസ്.എസ് സംസ്ഥാന ട്രെയിനിംഗ് ക്യാമ്പ് കാനായിയിൽ

nss

പയ്യന്നൂർ: ഹയർ സെക്കൻഡറി നാഷണൽ സർവ്വീസ് സ്കീം സംസ്ഥാനതല ട്രെയിനിംഗ് ക്യാമ്പ് 29, 30 തീയ്യതികളിൽ കാനായി യമുനാതീരത്ത് നടക്കും. 29ന് വൈകീട്ട് 5.30ന് ടി. ഐ. മധുസൂദനൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. സ്റ്റേറ്റ് പ്രോഗ്രാം കോ ഓർഡിനേറ്റർ ഡോക്ടർ ജേക്കബ് ജോൺ അദ്ധ്യക്ഷത വഹിക്കും. ഹയർ സെക്കൻഡറി അക്കാദമിക് ജോ: ഡയറക്ടർ ഡോ.ആർ. സുരേഷ് കുമാർ പ്രഭാഷണം നടത്തും .സ്റ്റേറ്റ് എൻ.എസ്. എസ്. ഓഫീസർ ഡോ.ആർ.എൻ.അൻസാർ മുഖ്യാതിഥിയായിരിക്കും. രണ്ടു ദിവസങ്ങളിലായി അരങ്ങ്, സമദർശൻ, മീഡിയാ വർക്ക്ഷോപ്പ്, പരിസ്ഥിതി ദർശനം തുടങ്ങിയ വിഷയങ്ങളിൽ ക്ലാസ് സംഘടിപ്പിക്കും. വിത്തുരുള വിത ജില്ലാതല ഉദ്ഘാടനം ഇന്ന് 2.30ന് മാതമംഗലം സി.പി. സ്മാരക ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും.വാർത്താ സമ്മേളനത്തിൽ എൻ.എസ്.എസ്. റീജണൽ കൺവീനർ മനോജ്കുമാർ കണിച്ചുകുളങ്ങര, ജില്ലാ കൺവീനർ ശ്രീധരൻ കൈതപ്രം, പി.എ.സി. മെമ്പർമാരായ സി.വി.ഹരീഷ് കുമാർ., കെ.എം.പ്രേംജിത്ത് ., ഫിറോസ്, ടി. അബ്ദുള്ള, കെ.എൻ.മനോജ്കുമാർ തുടങ്ങിയവർ സംബന്ധിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.