SignIn
Kerala Kaumudi Online
Saturday, 20 April 2024 7.30 AM IST

നിർത്തിയിട്ട സ്വകാര്യബസിന്റെ ചില്ലുകൾ തകർന്ന നിലയിൽ

buss
ബസിന്റെ ചില്ലുകൾ തകർന്ന നിലയിൽ

തളിപ്പറമ്പ്: റോഡരികിൽ നിർത്തിയിട്ട സ്വകാര്യ ബസിന്റെ ചില്ലുകൾ തകർന്ന നിലയിൽ. ഏഴാം മൈൽ ബസ് സ്റ്റോപ്പിന് സമീപം ഇന്നലെ രാവിലെയാണ് സംഭവം. തളിപ്പറമ്പ-ആലക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന തപസ്യ ബസിന്റെ ചില്ലുകളാണ് തകർന്നത്. രാത്രി ബസ് സ്റ്റോപ്പിന് സമീപം നിർത്തിയിട്ടതായിരുന്നു ബസ്. രാവിലെ 7 മണിയോടെ ജീവനക്കാർ എത്തിയപ്പോഴാണ് ബസിന്റെ മുൻവശത്തെ ചില്ലുകൾ തകർന്ന നിലയിൽ കാണപ്പെട്ടത്. തനിയെ ഇളകി വീണതാണോയെന്ന് സംശയമുള്ളതായി പൊലീസ് പറഞ്ഞു. മറ്റാരെങ്കിലും തകർത്തതാണോയെന്നും പരിശോധിക്കുന്നുണ്ട്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അടിച്ചുതകർത്തതിന്റെയോ കല്ലെറിഞ്ഞതിന്റെയോ ലക്ഷണമില്ലെന്നാണ് പ്രാഥമിക പരിശോധനയിൽ മനസിലായതെന്ന് പൊലീസ് പറഞ്ഞു. സമീപത്തെ സി.സി ടി.വി കാമറകൾ പരിശോധിച്ചെങ്കിലും കാര്യമായ തെളിവുകൾ ഒന്നും ലഭിച്ചില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.