പോർട്ട്ഒഫ് സ്പെയ്ൻ : ശസ്ത്രക്രിയ കഴിഞ്ഞ് കരീബിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ തിരിച്ചെത്തിയ സീനിയർ താരം കെ.എൽ രാഹുൽ കൊവിഡ് ബാധിതനായതിനെത്തുടർന്ന് നാട്ടിലേക്ക് മടങ്ങിയെത്തിയേക്കും. വിൻഡീസിനെതിരെ അഞ്ചു മത്സര ട്വന്റി-20 പരമ്പരയ്ക്കായാണ് രാഹുലിനെ ടീമിലെടുത്തത്. എന്നാൽ കൊവിഡ് ബാധിച്ചതോടെ ആദ്യ മൂന്ന് ട്വന്റി-20കളിൽ നിന്ന് ഒഴിവാക്കി. എന്നാൽ താരത്തിന് കൂടുതൽ വിശ്രമം വേണ്ടിവരുമെന്നതിനാൽ അവസാന മത്സരങ്ങളിൽ നിന്നും ഒഴിവാക്കി നാട്ടിലേക്ക് തിരിച്ചെത്തിക്കുമെന്നാണ് റിപ്പോർട്ടുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |