SignIn
Kerala Kaumudi Online
Wednesday, 24 April 2024 6.37 AM IST

ആസ്റ്റർ മിംസ് ബേബിഷവർ അഞ്ചാം സീസൺ പൂർത്തിയായി

hospital
കോട്ടക്കൽ ആസ്റ്റർ മിംസ് ബേബിഷവർ അഞ്ചാം സീസണിൽ പങ്കെടുത്തവർ

കോട്ടക്കൽ: ആസ്റ്റർ മിംസ് കോട്ടക്കലിലെ ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി വിഭാഗത്തിൽ പ്രവർത്തിക്കുന്ന ആസ്റ്റർ നർച്ചറിന്റെ നേതൃത്വത്തിൽ ആസ്റ്റർ ബേബിഷവർ അഞ്ചാം സീസൺ പൂർത്തിയായി. ഗർഭകാലം ആഹ്ലാദകരമാക്കുകയും ഗർഭാവസ്ഥയെ കുറിച്ചും നവജാത ശിശുപരിപാലനത്തെ കുറിച്ചും കൂടുതൽ അറിവുകൾ കരസ്ഥമാക്കുകയും സംശയ നിവാരണം നടത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ആസ്റ്റർ മിംസ് കോട്ടക്കൽ ബേബിഷവർ സംഘടിപ്പിക്കുന്നത്. അവസാന ട്രൈമസ്റ്ററിലുള്ള ഗർഭിണികളും ഭർത്താക്കന്മാരുമാണ് പരിപാടികളിൽ പങ്കെടുക്കുന്ന
ത്. 40 ദമ്പതികൾ അഞ്ചാം സീസണിൽ പങ്കെടുത്തു. വിവിധ വിഷയങ്ങളെ അധികരിച്ച് നടന്ന ക്ലാസുകൾക്ക് ആസ്റ്റർ മിംസ് കോട്ടക്കലിലെ ഗൈനക്കോളജി വിഭാഗം ഡോക്ടർമാരും നവജാത ശിശു പരിപാലനത്തെ കുറിച്ചുള്ളതിന് എമർജൻസി വിഭാഗം ഡോക്ടറും നേതൃത്വം നൽകി. എന്റർടൈൻമെന്റ് സെഷൻ, ബേബി ഷവർ ഫോട്ടോഷൂട്ട് എന്നിവയും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചിരുന്നു. തുടർന്നുള്ള സീസണുകളിലോ ആസ്റ്റർ നർച്ചർ ഗർഭിണികൾക്കായി സംഘടിപ്പിക്കുന്ന ക്ലാസുകളിലോ പങ്കെടുക്കാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക ഫോൺ: 9656000625

കോട്ടക്കൽ ആസ്റ്റർ മിംസ് ബേബിഷവർ അഞ്ചാം സീസണിൽ പങ്കെടുത്തവർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.