കൊല്ലം: നാഷണൽ ലേബർ യൂണിയൻ സംസ്ഥാന ക്യാമ്പ് ഇന്ന് സോപാനം ഓഡിറ്റോറിയത്തിൽ ഐ.എൻ.എൽ സംസ്ഥാന പ്രസിഡന്റും മന്ത്റിയുമായ അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്യും. 14 ജില്ലകളിൽ നിന്നുമുള്ള തിരഞ്ഞെടുത്ത പ്രതിനിധികൾ പങ്കെടുക്കും. എം.എൽ.എമാരായ എം. മുകേഷ്, എം.നൗഷാദ് എന്നിവർ പങ്കെടുക്കും. എൻ.എൽ.യു ദേശീയ ജന. സെക്രട്ടറി എസ്.എം. ബഷീർ, സംസ്ഥാന ജന. സെക്രട്ടറി കാസിം ഇരിക്കൂർ, ദേശീയ ട്രഷറർ ഡോ. എ.എ. അമീൻ, സംസ്ഥാന സെക്രട്ടറി എം.എം. സുലൈമാൻ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സി.പി. അൻവർ സാദത്ത്, എൻ.വൈ.എൽ സംസ്ഥാന ജന. സെക്രട്ടറി ഫാദിൽ അമീൻ എന്നിവർ ക്ലാസെടുക്കും.വാർത്താ സമ്മേളനത്തിൽ എൻ.എൽ.യു അഖിലേന്ത്യ ജനറൽ സെക്രട്ടറി എസ്.എം. ബഷീർ, സംസ്ഥാന പ്രസിഡന്റ് എ.പി. മുസ്തഫ, ട്രഷറർ ഹുദൈഫ് ഉള്ളണം, നിസാം കുറ്റിയിൽ, സൈനുദ്ദീൻ ആര്യനാട്, കല്ലുന്താഴം ഷാജഹാൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |