SignIn
Kerala Kaumudi Online
Tuesday, 23 April 2024 11.33 AM IST

പുണ്യം തേടി ലക്ഷങ്ങൾ

തിരുവനന്തപുരം:പിതൃപരമ്പരയുടെ പ്രീതിക്കായുള്ള കർക്കടക വാവ് ശ്രാദ്ധമൂട്ടൽ ചടങ്ങ് സ്നാനഘട്ടങ്ങളിൽ ആരംഭിച്ചു.ഇന്ന് പുലർച്ച മുതൽ തീർത്ഥഘട്ടങ്ങളിൽ ബലിതർപ്പണം ആരംഭിച്ചു. കൊവിഡിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ രണ്ടു കൊല്ലം ഭാഗികമായി മുടങ്ങിയ പിതൃതർപ്പണചടങ്ങുകൾ പൂർണമായി നിർവഹിച്ച് തൃപ്തരാകാനുള്ള തയ്യാറെടുപ്പുകൾ ഇന്നലെ വൈകിട്ടോടെ പൂർത്തിയായി.ജില്ലയിൽ ബലി തർപ്പണത്തിന് വൻതിരക്ക് അനുഭവപ്പെടുന്ന തിരുവല്ലം പരശുരാമ സ്വാമിക്ഷേത്രത്തിൽ ഇന്ന് പുലർച്ചെ 2.30ന് തർപ്പണ ചടങ്ങുകൾ തുടങ്ങി. ഒരേസമയം മൂവായിരം പേർക്ക് ബലിതർപ്പണത്തിനുള്ള സൗകര്യങ്ങൾ ഇവിടെ ദേവസ്വം ബോർഡ് ഒരുക്കിയിട്ടുണ്ട്. വർക്കല പാപനാശം കടപ്പുറത്ത് ഇന്നലെ രാത്രി തന്നെ ചടങ്ങുകൾ ആരംഭിച്ചിരുന്നു. അരുവിപ്പുറം ശിവക്ഷേത്രത്തിലും പുലർച്ചെ മുതൽ ഭക്തജനത്തിരക്കേറിയിരുന്നു.

വർക്കലയിൽ കടപ്പുറത്തും ബലിമണ്ഡപങ്ങളിലുമാണ് തർപ്പണം നടക്കുന്നത്.വർക്കല ജനാർദ്ദനസ്വാമി ക്ഷേത്രത്തിലും തിരുവല്ലത്തും പുലർച്ചെ മുതൽ തിലഹോമം ആരംഭിച്ചു. ശിവഗിരി മഠം, ആറ്റിങ്ങൽ പൂവമ്പാറ ക്ഷേത്രം, കൊല്ലമ്പുഴ ആവണിപുരം ക്ഷേത്രം,മാറനല്ലൂർ അരുവിക്കര ശാസ്താക്ഷേത്രം എന്നിവിടങ്ങളിലും ബലിതർപ്പണം ആരംഭിച്ചു.

കോവളം കീഴതിൽ ഗണപതി ക്ഷേത്രം,നെയ്യാറ്റിൻകരയ്ക്ക് സമീപം രാമേശ്വരം മഹാദേവക്ഷേത്രം, നെയ്യാറിന്റെയും കിള്ളിയാറിന്റെയും കരമനയാറിന്റെയും തീരത്തുള്ള ക്ഷേത്രക്കടവുകൾ, വിവിധ ക്ഷേത്രക്കുളങ്ങൾ, ആവാടുതുറ, പൂവാർ കടപ്പുറം എന്നിവിടങ്ങളിലും ബലിതർപ്പണം തുടങ്ങി. തർപ്പണ വിശുദ്ധിക്ക് ശേഷം കുളിക്കാനും തിലഹോമം നടത്താനും ക്ഷേത്രങ്ങളിൽ സൗകര്യമുണ്ട്.
ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലം, കൈമനം അമൃതാനന്ദമയിമഠം ബ്രഹ്മസ്ഥാനം, പുളിയറക്കോണം മധുവനം ആശ്രമം, കുടപ്പനക്കുന്ന് പോവനം സിദ്ധാശ്രമം, കഠിനംകുളം മഹാദേവക്ഷേത്രം, കരമന ത്രിവിക്രമമംഗലം ക്ഷേത്രം, കൊച്ചാർ ഗണപതിക്ഷേത്രം, വഞ്ചിയൂർ ഋഷിമംഗലം ക്ഷേത്രം, കേരളാദിത്യപുരം മഹാവിഷ്ണുക്ഷേത്രം, തൃക്കണ്ണാപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, ശ്രീചക്രം ശിവക്ഷേത്രം, വേളി പൊഴിക്കര ഗണപതിക്ഷേത്രം, വെള്ളായണി കായൽത്തീരത്തെ കാക്കാമൂല തൃക്കുളങ്ങര ക്ഷേത്രം, ഊക്കോട് വേവിള മഹാവിഷ്ണുക്ഷേത്രം, വെള്ളായണി ശിവോദയം ക്ഷേത്രം, ചെറുബാലമന്ദം ശിവക്ഷേത്രം എന്നിവിടങ്ങളിൽ പിതൃതർപ്പണത്തിന് സൗകര്യമൊരുക്കിയിട്ടുണ്ട്. വിവിധ സ്ഥലങ്ങളിൽ ക്ഷേത്രസമിതികളുടെ നേതൃത്വത്തിൽ ബലിയിടാനെത്തുന്നവർക്ക് അന്നദാനം ഉൾപ്പെടെ സൗകര്യം ഒരുക്കിയിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.