തിരുവനന്തപുരം: മ്യൂസിയം വളപ്പിൽ നഗരവാസികൾക്ക് ഗ്രാമനിർവൃതിയുടെ പൈതൃക സന്ദേശം പ്രദാനം ചെയ്ത് ആനാട് കേരഗ്രാമം കേരസമിതി ഒരുക്കിയ കർക്കടകച്ചന്ത ശ്രദ്ധേയമായി. നാടൻ തെങ്ങിൻ തൈകളും, നാളികേരവും, പാക്കും വെറ്റിലയും സദ്യ വിളമ്പാൻ തൂശനിലയും, പച്ചക്കറികളും, കിഴങ്ങുവർഗങ്ങളും, വിവിധതരം മൂല്യവർദ്ധിത ഉത്പന്നങ്ങളുമൊക്കെ ചന്തയിലുണ്ടായിരുന്നു. ഇന്നലെ നടന്ന പ്രഭാതച്ചന്ത രാവിലെ 7ന് പ്രിൻസിപ്പൽ കൃഷി ഓഫീസർ ബൈജു എസ്. സൈമൺ ഉദ്ഘാടനം ചെയ്തു. കേരസമിതി പ്രസിഡന്റ് ബി. സുനിൽ രാജിന്റെ അദ്ധ്യക്ഷതയിൽ കേരസമിതി സെക്രട്ടറി എം. ജയചന്ദ്രൻ നായർ, പുത്തൻപാലം തിലക്, കൃഷി കാരണവർ കൂട്ടായ്മ സെക്രട്ടറി വേങ്കവിള രവീന്ദ്രൻ നായർ, കൃഷി ഓഫീസർ എസ്. ജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |